Quantcast

ആരാച്ചാരുടെ ചായസല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുതെന്ന് യൂത്ത് ലീഗ് നേതാവ്

MediaOne Logo

Subin

  • Published:

    27 May 2018 12:32 PM IST

ആരാച്ചാരുടെ ചായസല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുതെന്ന് യൂത്ത് ലീഗ് നേതാവ്
X

ആരാച്ചാരുടെ ചായസല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുതെന്ന് യൂത്ത് ലീഗ് നേതാവ്

"കൊന്നവരും കൊല്ലിച്ചവരും വിളിച്ചുചേര്‍ക്കുന്ന സമാധാനയോഗത്തില്‍ കോമാളികളായി യുഡിഎഫ് നേതാക്കള്‍ ചെന്നിരിക്കരുത്...

കണ്ണൂരില്‍ നാളെ വിളിച്ചു ചേര്‍ത്തിട്ടുള്ള സമാധാനയോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണൂരിലെ സമാധാനയോഗത്തിനെതിരെ നജീബ് കാന്തപുരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

'ഓരോ മരണാഘോഷത്തിനും പിറകെ ആരാച്ചാര്‍മാര്‍ ചായ സല്‍ക്കാരമൊരുക്കി പിന്നെയും അപമാനിക്കുകയാണ്. അതിന്റെ പേരാണ് സമാധാന യോഗങ്ങല്‍. കൊന്നവരും കൊല്ലിച്ചവരും വിളിച്ചുചേര്‍ക്കുന്ന സമാധാനയോഗത്തില്‍ കോമാളികളായി യുഡിഎഫ് നേതാക്കള്‍ ചെന്നിരിക്കരുത്. സമാധാനമുണ്ടാക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി' നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

സമാധാനയോഗത്തില്‍ പങ്കെടുക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. ഷുഹൈബിന്റെ വധത്തിന് പിന്നാലെ കണ്ണൂരില്‍ സമാധാനയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ കളക്ടറേറ്റില്‍ നാളെ രാവിലെ പത്തിന് നടക്കുന്ന സമാധാനയോഗത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചിരുന്നു. അതേസമയം ശുഹൈബ് വധക്കേസ് എന്‍ ഐ എയ്ക്ക് വിടണമെന്നാവശ്യപ്പെട്ടും കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും.

TAGS :

Next Story