Quantcast

കെടി ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‍പോര്‍ട്ട് നിഷേധിച്ചു; സൌദി യാത്ര വൈകും

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 4:52 AM IST

കെടി ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‍പോര്‍ട്ട് നിഷേധിച്ചു; സൌദി യാത്ര വൈകും
X

കെടി ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‍പോര്‍ട്ട് നിഷേധിച്ചു; സൌദി യാത്ര വൈകും

വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് നിഷേധിച്ച കാര്യം കെടി ജലീലിനെ രേഖാമൂലം അറിയിച്ചു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീലിന് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര പാസ്‍പോര്‍ട്ട് നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് നിഷേധിച്ച കാര്യം കെടി ജലീലിനെ രേഖാമൂലം അറിയിച്ചു.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കാന്‍ വൈകുന്നതാണ് തന്റെ സൌദി യാത്ര വൈകാന്‍ കാരണമെന്ന് നേരത്തെ ജലീല്‍ പറഞ്ഞിരുന്നു‍. സൌദിയില്‍ ദുരിതത്തിലായവരുള്ള ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഔദ്യോഗിക അനുമതി ലഭിക്കാന്‍ സാധ്യതയില്ല. എങ്കിലും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളി പ്രശ്നങ്ങള്‍ മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story