Quantcast

കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പ്രമേയം

MediaOne Logo

Khasida

  • Published:

    28 May 2018 3:04 PM IST

കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പ്രമേയം
X

കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പ്രമേയം

ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് കുപ്രചാരണം നടത്തുന്നുണ്ട്.

കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ സംസ്ഥാന കൌണ്‍സിലില്‍ പ്രമേയം പാസ്സാക്കി. ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് കുപ്രചാരണം നടത്തുന്നുണ്ട്. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാരാണ് ഇടപെടേണ്ടത്.

പാര്‍ട്ടി നേതൃത്വത്തിനെതിരായ വിവാദ പരാമര്‍ശത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എക്കെതിരെ നടപടിയുടെ കാര്യത്തില്‍ നാളെയാണ് സംസ്ഥാന കൌണ്‍സിലില്‍ ചര്‍ച്ചയുണ്ടാകുക. ബിജിമോള്‍ക്കെതിരെ നടപടി എടുക്കണമെന്ന സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശിപാര്‍ശയാണ് ചര്‍ച്ചക്ക് വരിക. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കൌണ്‍സിലില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ജയരാജന്റെ നടപടിയെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.

TAGS :

Next Story