Quantcast

ഓര്‍ക്കാട്ടേരിയില്‍ കുറുക്കന്റെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

MediaOne Logo

Ubaid

  • Published:

    28 May 2018 3:40 PM IST

ഓര്‍ക്കാട്ടേരിയില്‍ കുറുക്കന്റെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
X

ഓര്‍ക്കാട്ടേരിയില്‍ കുറുക്കന്റെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

വീടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന ഉഷയെയാണ് കുറുക്കന് ആദ്യം അക്രമിച്ചത്. രക്ഷപ്പെടാന് വീടിന്റെ കുളിമുറിയില് കയറിയ ഇവരുടെ മുഖം കുറുക്കന് കടിച്ചു പറിച്ചു

കോഴിക്കോട് ഓര്‍ക്കാട്ടേരി മണപ്പുറത്ത് കുറുക്കന്റെ ആക്രമണത്തില് നാലു പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.

വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീടിനു മുമ്പില് നില്ക്കുകയായിരുന്ന ഉഷയെയാണ് കുറുക്കന് ആദ്യം അക്രമിച്ചത്. രക്ഷപ്പെടാന് വീടിന്റെ കുളിമുറിയില് കയറിയ ഇവരുടെ മുഖം കുറുക്കന് കടിച്ചു പറിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

സമീപ വീടുകളില് കയറിയാണ് കുറുക്കന് മറ്റുള്ളവരെയും അക്രമിച്ചത്. ദീപയുടെ പരുക്കും ഗുരുതരമാണ്. നിര്മലയെ അക്രമിക്കുന്നത് തടയുന്നതിനിടെയാണ് മകന് വിപിന് കടിയേറ്റത്. തുടര്ന്ന് നാട്ടുകാര് കുറുക്കനെ തല്ലിക്കൊന്നു. പരുക്കേറ്റ നാലുപേരെയും ആദ്യം വടകര സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റുകയായിരുന്നു.

TAGS :

Next Story