Quantcast

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച: 527 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

MediaOne Logo

Sithara

  • Published:

    28 May 2018 1:51 PM GMT

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച: 527 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
X

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച: 527 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയായി 22. 68 ലക്ഷം രൂപയും ഈടാക്കി.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സംസ്ഥാനത്ത് 527 ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടു. ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയായി 22. 68 ലക്ഷം രൂപയും ഈടാക്കി. അപേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ നഷ്ടപരിഹാരം അനുവദിച്ച് നല്‍‌കിയിട്ടുണ്ട്.

2010 മുതല്‍ 2015 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ വിവരാകാശ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് 527 ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ 165 പേര്‍. എറണാകുളത്ത് 58 പേര്‍ നടപടി നേരിട്ടപ്പോള്‍ തൃശൂരില്‍ 35 പേരാണ് നടപടിക്ക് വിധേയരായത്. ഉദ്യോഗസ്ഥരില്‍ നിന്ന് ഇക്കാലയളവില്‍ പിഴയായി ഈടാക്കിയത് 22. 68 ലക്ഷമാണ്. വിവരാകാശ നിയമം നിലവില്‍ വന്നത് മുതല്‍ 15 പരാതികളില്‍ അപേക്ഷകന് നഷ്ടപരിഹാരം കൊടുത്തു. രേഖകള്‍ നല്‍കാതെ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുകയും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തതിനാണ് നഷ്ടപരിഹാരം.

അഞ്ച് വര്‍ഷത്തിനിടെ 15,514 രണ്ടാം അപ്പീലുകള്‍ കമ്മീഷന്‍റെ പരിഗണനയിലുണ്ട്. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് ആദ്യ ഉദ്യോഗസ്ഥന്‌ കൃത്യമായ മറുപടി നല്‍കാത്തതുകൊണ്ടാണ് അപ്പീല്‍ കൊടുക്കേണ്ടി വരുന്നത്.

TAGS :

Next Story