Quantcast

മൂന്നാര്‍ കയ്യേറ്റം: സിപിഎം - സിപിഐ തര്‍ക്കം മുറുകുന്നു

MediaOne Logo

Sithara

  • Published:

    28 May 2018 9:08 PM IST

ദേവികുളം സബ്‌കലക്ടര്‍ ശ്രീറാം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍

മൂന്നാറില്‍ കയ്യേറ്റങ്ങളുടെ പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കം മുറുകുന്നു. കയ്യേറ്റം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ സബ് കലക്ടര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ പരാതിയുള്ളവര്‍ തെളിവ് കൊണ്ടുവരണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

മൂന്നാറില്‍ കൈയ്യേറ്റം വ്യാപകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സബ് കലക്ടര്‍ക്കെതിരെ സിപിഎം പ്രചാരണം തുടങ്ങിയത്. ഇതിന് പിന്നാലെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍റ് റവന്യൂ കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കി. സിപിഐ നേതൃത്വം സബ്കലക്ടറെയും ലാന്‍റ് റവന്യൂ കമ്മീഷണറെയും പിന്തുണച്ചതോടെയാണ് മൂന്നാര്‍ ഭരണമുന്നണിക്കുള്ളിലെ തര്‍ക്കമായി മാറിയത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സബ്കലക്ടര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ സബ്കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. മൂന്നാറില്‍ നടത്തുന്നത് നീതിയുക്തമായ നടപടിയാണെന്ന് വിശദീകരിച്ച മന്ത്രി പരാതിയുള്ളവര്‍ തെളിവ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.

TAGS :

Next Story