Quantcast

ജനറിക് മരുന്നുകളുടെ പേരിലും വന്‍ ലാഭം കൊയ്ത് സ്വകാര്യ മരുന്നു കച്ചവടക്കാര്‍

MediaOne Logo

Khasida

  • Published:

    28 May 2018 8:01 AM IST

ജനറിക് മരുന്നുകളുടെ പേരിലും വന്‍ ലാഭം കൊയ്ത് സ്വകാര്യ മരുന്നു കച്ചവടക്കാര്‍
X

ജനറിക് മരുന്നുകളുടെ പേരിലും വന്‍ ലാഭം കൊയ്ത് സ്വകാര്യ മരുന്നു കച്ചവടക്കാര്‍

മരുന്നു വില നിയന്ത്രണത്തിലെ അശാസ്ത്രീയത മൂലം രോഗികള്‍ക്ക് അമിത വില നല്‍കി ജനറിക്ക് മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്നു

ജനറിക് മരുന്നുകളുടെ പേരിലും സ്വകാര്യ മരുന്നു കച്ചവടക്കാര്‍ വന്‍ ലാഭം കൊയ്യുന്നു. കുറഞ്ഞ വിലക്ക് ലഭിക്കുന്ന ജനറിക്ക് മരുന്നുകള്‍ വലിയ ലാഭത്തിലാണ് വില്‍പ്പന നടത്തുന്നത്. മരുന്നു വില നിയന്ത്രണത്തിലെ അശാസ്ത്രീയതയാണ് രോഗികള്‍ക്ക് അമിത വില നല്‍കി ജനറിക്ക് മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്നത്.

ആന്റി ബയോട്ടിക്കായ അമോക്സിലിന്‍റെ ജനറിക്ക് മരുന്നായ അല്‍മോക്സ് 500 മരുന്ന് വ്യാപാരിക്ക് 31 രൂപക്ക് ലഭിക്കുന്നു. വില്‍പ്പന നടത്തുന്നത് 59 രൂപ 85 പൈസക്ക്. ലാഭം 28 രൂപ 85 പൈസ. ഇതേ മൂലകങ്ങള്‍ അടങ്ങിയ മോക്സ് 500 എന്ന ബ്രാന്റഡ് മരുന്ന് 46.6 പൈസക്കാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. വില്‍പ്പന നടത്തുന്നത് ജനറിക്കിന്റെ അതെ വിലയില്‍. ലാഭം 13 രൂപ 79 പൈസ. അതായത് ജനറിക് മരുന്നുകള്‍
വിറ്റതിലൂടെ 15രൂപ. 6 പൈസ അധികമായി ലഭിക്കുന്നു.

കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനായാണ് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ജനറിക്ക് നാമങ്ങള്‍ മാത്രം എഴുതണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് മാത്രമാണ് ഈ വിലക്കുറവ് ലഭിക്കുന്നത്.സ്വകാര്യ മേഖലക്ക് കുറഞ്ഞ വിലക്ക് ജനറിക്ക് മരുന്നുകള്‍ ലഭിക്കുകയും ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നു.

TAGS :

Next Story