Quantcast

ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്യും

MediaOne Logo

admin

  • Published:

    28 May 2018 1:14 AM GMT

തന്നെ ബ്ലാക്കമെയിൽ ചെയ്യാൻ ശ്രമമുണ്ടെന്ന ദിലീപിന്റെ പരാതിയിൽ പ്രത്യേക അന്വഷണം വേണ്ടെന്നാണ് പോലീസ് തീരുമാനം. നിലവിലെ അന്വഷണത്തിന്റെ ഭാഗമായി ദിലീപിന്റെ പരാതിയും ഉർപ്പെടുത്തും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി യുടെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. പൾസർ സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉന്നതരുമായി ബന്ധപ്പെട്ടെന്നായയിരുന്നു പോലീസിൽ മൊഴി നൽകിയത്. അതേസമയം ദിലീപിന്റെ പരാതിയിൽ പ്രത്യേക എഫ്ഐആർ വേണ്ടെന്ന് പോലീസ് തീരുമാനം.

പെരുന്പാവൂർ പോലീസിന് ജിൻസൺ നൽകിയ മൊഴി കേസിൽ നിർണായകമായേക്കാവുന്നതാണെന്നാണ് പോലീസ് നിഗമനം. അതിനാലാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമം പോലിസ് നടത്തിയത്. പ്രത്യേക അന്വഷണ ഉദ്യോഗസ്ഥനായ പെുന്പാവൂർ സിഐയുടെ അപേക്ഷയിൽ എറണാകുളം സിജെഎം കോടതി ഈമാസം 14നാണ് അനുമതി നൽകിയത്. നെടുന്പാശ്ശേരി പോലീല് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായാണ് ജിൻസൺ, പൾസർ സുനിയുടെസഹതടവുകാരനായി എത്തുന്നത്.

തന്നെ ബ്ലാക്കമെയിൽ ചെയ്യാൻ ശ്രമമുണ്ടെന്ന ദിലീപിന്റെ പരാതിയിൽ പ്രത്യേക അന്വഷണം വേണ്ടെന്നാണ് പോലീസ് തീരുമാനം. നിലവിലെ അന്വഷണത്തിന്റെ ഭാഗമായി ദിലീപിന്റെ പരാതിയും ഉർപ്പെടുത്തും. അതിന്റെ ഭാഗമായി ദിലീപിനേയും നാദിർഷ യേയും ദിലീപിന്റെ മാനേജരെയും അടുത്തയാഴ്ച തന്നെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കഴിഞ്ഞ ദിവസം പുറത്ത് വന്ന പർസർ സുനിയുടെ കത്ത് എത്തിച്ച വിഷ്ണുവിനേയും പോലീസ് ചോദ്യം ചെയ്യും. കത്തിന്റെ ആധികാരികത അന്വഷിക്കുന്നതോടൊപ്പം കത്തിൽ പറയുന്ന വിവരങ്ങളും പോലീസ് ഗൌരവമായി എടുത്തിട്ടുണ്ട്. മുഖ്യ പ്രതിയായ സുനിക്കൊപ്പം മറ്റു പ്രതികളായ മാർട്ടിനും പ്രദീപും പുതിയ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സൂചനയുണ്ട്.

TAGS :

Next Story