Quantcast

വേങ്ങരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ ചേരി തിരിവ്

MediaOne Logo

Subin

  • Published:

    28 May 2018 10:22 PM IST

വേങ്ങരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ ചേരി തിരിവ്
X

വേങ്ങരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ ചേരി തിരിവ്

യുവാക്കളെ അവഗണിക്കുന്നതിലുള്ള അമര്‍ഷത്തിലാണ് എംഎസ്എഫ് അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി എന്‍ എ കരീം പരസ്യ പ്രതികരണം നടത്തിയത്.

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മുസ്ലിം ലീഗില്‍ ചേരിതിരിവ് രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥികളാകാന്‍ കൂടുതല്‍ പേര്‍ രംഗത്തുവന്നതും കെപിഎ മജീദും കെഎന്‍എ ഖാദറും സ്വീകാര്യരല്ലെന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചതും ചേരി തിരിവ് രൂക്ഷമാക്കി. പരസ്യ വിമര്‍ശം നടത്തിയ എംഎസ്എഫ് നേതാവിനെതിരെ പാര്‍ടി നടപടി യെടുത്തത് കൂടുതല്‍ വിമത ശബ്ദങ്ങളുണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ്.

മുസ്ലിം ലീഗിന്‍റെ പതിനെട്ട് എംഎല്‍എമാരുടെയും പ്രായം നാല്‍പത് വയസ്സിന് മുകളിലാണ്. അതുകൊണ്ടു തന്നെ വേങ്ങരയില്‍ ഒരു യുവാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് യൂത്ത് ലീഗും എംഎസ്എഫും ആവശ്യപ്പെടുന്നത് .ഇരു സംഘടനകളും ഇക്കാര്യം ഔദ്യോഗികമായി തന്നെ പാണക്കാട് തങ്ങളെ അറിയിച്ചിട്ടുണ്ട്. യുവാക്കളെ അവഗണിക്കുന്നതിലുള്ള അമര്‍ഷത്തിലാണ് എംഎസ്എഫ് അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി എന്‍ എ കരീം പരസ്യ പ്രതികരണം നടത്തിയത്.

ജനം തോല്‍പ്പിക്കുന്നത് വരെ മല്‍സരിക്കാന്‍ പാര്‍ടി അവസരം നല്‍കിയ ആള്‍ എന്നാണ് കെപിഎ മജീദിനെ കരീം പരാമര്‍ശിക്കുന്നത്. ജനകീയനല്ലെന്നാണ് കെഎന്‍എ ഖാദറിനെക്കുറിച്ചുള്ള പരാമര്‍ശം. കരീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ടിയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ഈ വികാരം പങ്കുവെച്ച് നിരവധി പാര്‍ടി പ്രവര്‍ത്തര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിമത ശബ്ദങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ കരീമിനെ പാര്‍ടി സസ്പെന്‍ഡ് ചെയ്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചേരിതിരിവ് പരസ്യമായതോടെ മുസ്ലിം ലീഗ് നേതൃത്വം കടുത്ത സമ്മര്‍ദ്ധത്തിലായിക്കഴിഞ്ഞു.

അപസ്വരങ്ങളില്ലാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഇപ്പോഴുള്ളത്. എല്‍ഡിഎഫാകട്ടെ മുസ്ലിം ലീഗിലെ വിമത നീക്കങ്ങളെ നിരീക്ഷിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം പരമാവധി വൈകിപ്പിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്.

TAGS :

Next Story