Quantcast

പി പി ബഷീര്‍ വേങ്ങരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാവും

MediaOne Logo

Subin

  • Published:

    29 May 2018 3:40 AM IST

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രഖ്യാപനം പിന്നീട് നടക്കും....

പി .പി ബഷീര്‍ വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ന് ചേര്‍ന്ന സിപിഎം മലപ്പുറം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

ഉചിതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പാര്‍ടി സ്ഥാനാര്‍ത്ഥി എന്ന രീതിയിലാണ് സിപിഎമ്മില്‍ ചര്‍ച്ചകള്‍ നടന്നത്.സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കായി പല രീതിയില്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അനുയോജ്യനായ ഒരാളെ കണ്ടെത്താനായില്ല.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് പാര്‍ടി നേതാവായ പി പി ബഷീറിനെയാണ് നിര്‍ദേശിച്ചത്.ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ഈ തീരുമാനം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം കൂടി ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

അഭിഭാഷകനായ പി.പി ബഷീര്‍ നേരത്തേ വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിച്ചിട്ടുണ്ട്. സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗംമായ പി പി ബഷീര്‍ സിപിഎമ്മിന്‍റെ ജില്ലയിലെ മുന്‍നിര പ്രഭാഷകരില്‍ ഒരാള്‍ കൂടിയാണ്.

TAGS :

Next Story