Quantcast

വേങ്ങരയിലെ മത്സര ചിത്രം തെളിഞ്ഞു; ആറു സ്ഥാനാര്‍ഥികള്‍

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 2:52 PM GMT

വേങ്ങരയിലെ മത്സര ചിത്രം തെളിഞ്ഞു; ആറു സ്ഥാനാര്‍ഥികള്‍
X

വേങ്ങരയിലെ മത്സര ചിത്രം തെളിഞ്ഞു; ആറു സ്ഥാനാര്‍ഥികള്‍

പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ എസ്‍ഡിപിഐ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം വ്യക്തമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ലീഗ് വിമതനുള്‍പ്പെടെ ആറു പേരാണ് മത്സര രംഗത്തുള്ളത്. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ എസ്‍ഡിപിഐ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പതിനാല് പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ആറു പേരുടെ പത്രിക തള്ളി. രണ്ട് സ്വതന്ത്രര്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം ആറായി ചുരുങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍, എസ്ഡിപിഐ സ്ഥാനാര്‍ഥി കെസി നസീര്‍, എന്നിവര്‍ക്കു പുറമേ ലീഗ് വിമതനായ കെ ഹംസയും സ്വതന്ത്ര സ്ഥാനാര്‍ഥി ശ്രീനിവാസും മത്സരരംഗത്തുണ്ട്.ഏറെ സമ്മര്‍ദങ്ങളുണ്ടായെങ്കിലും മത്സരരംഗത്ത് ഉറച്ച് നില്‍ക്കാനാണ് തീരുമാനമെന്ന് കെ ഹംസ പറഞ്ഞു. ലീഗ് വിമതന്‍ വലിയ ചലനം സൃഷ്ടിക്കില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. എന്നാല്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ത്താന്‍ ഹംസക്കു സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി.

TAGS :

Next Story