Quantcast

യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം തുടരുന്നു, 9 പ്രതികള്‍: സര്‍ക്കാര്‍ കോടതിയില്‍

MediaOne Logo

Sithara

  • Published:

    28 May 2018 3:20 AM GMT

യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം തുടരുന്നു, 9 പ്രതികള്‍: സര്‍ക്കാര്‍ കോടതിയില്‍
X

യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം തുടരുന്നു, 9 പ്രതികള്‍: സര്‍ക്കാര്‍ കോടതിയില്‍

പ്രതികള്‍ക്കെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെയുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഒന്‍പത് പ്രതികളെ തിരിച്ചറിഞ്ഞതായും സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അതിനിടെ കേസില്‍ കക്ഷി ചേരാന്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിരയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും അപേക്ഷ നല്‍കി.

കണ്ണൂര്‍ സ്വദേശിനി ശ്രുതിയെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യോഗ സെന്‍ററിന്‍റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം പ്രതിയായ ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ലൌജിഹാദിന്‍റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടിയാണ് ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. മഞ്ചേരിയിലെ സത്യസരണി, ഇസ്‍ലാമിലേക്ക് പരിവര്‍ത്തനം നടത്തി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമാണെന്ന് ആതിരയുടെ അപേക്ഷയില്‍ പറയുന്നു. ഇസ്ലാം സ്വീകരിച്ച ശേഷമാണ് യോഗ കേന്ദ്രത്തില്‍ എത്തി സനാതന ധര്‍മത്തെ കുറിച്ച് പഠിച്ചതെന്നും ആതിര നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ക്രിസ്ത്യന്‍ ഹെല്‍പ് ലൈനു വേണ്ടി ര‍ഞ്ജിത്ത് എബ്രഹാമാണ് കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സംഘടനയുടെ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്ന രഞ്ജിത്ത്, ലൌ ജിഹാദ് വഴി 1500 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്‍ലാമിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നുണ്ട്. ലൌജിഹാദ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും രഞ്ജിത്ത് അവകാശപ്പെടുന്നു.

TAGS :

Next Story