സ്ത്രീപീഡനക്കേസ്: കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ക്ക് താക്കീത് മാത്രം

സ്ത്രീപീഡനക്കേസ്: കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ക്ക് താക്കീത് മാത്രം
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ചീഫ് എഞ്ചിനീയര്‍ക്കെതിരായ നടപടി കെഎസ്ഇബി താക്കീതില്‍ ഒതുക്കി. കെഎസ്ഇബി ഇറക്കിയ ഉത്തരവില്‍ ഇരയുടെ പേരും ഉള്‍പ്പെടുത്തി. നടപടി ശിപാര്‍ശയുടെയും ഉത്തരവിന്റെയും പകര്‍പ്പ് മീഡിയവണിന്..
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിനുള്ള നടപടി താക്കീതിലൊതുക്കി കെ എസ് ഇ ബി. ചീഫ് എഞ്ചിനീയര്‍ക്കെതിരെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ പരാതിയാണ് ചെറു നടപടിയിലൊതുക്കിയത്. ഇരയുടെ പേര് നടപടി ഉത്തരവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
കെ എസ് ഇ ബിയിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായ വനിതയാണ് പാരമ്പര്യേത ഊര്‍ജവിഭാഗം ചീഫ്‍ എഞ്ചിനീയര്‍ ആര്‍ സുകുവിനെതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതായും സ്ത്രീയെന്ന നിലയില്‍ അഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. പരാതി പരിഗണിച്ച പരാതി സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും താക്കീത് നല്‍കിയാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. മേല്‍ ഉദ്യോഗസ്ഥനായതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ സമിതിയിലെ എക്സ് ഒഫിഷോ അംഗവും മുന്‍ മേയറുമായ കെ ചന്ദ്രിക കര്‍ശന നിലപാടെടുത്തു. നിര്‍ബന്ധിത റിട്ടയര്‍മെന്‍റ് നല്‍കണമെന്നായിരുന്നു ചന്ദ്രികയുടെ നിര്‍ദേശം.
പരാതി സെല്ലിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കെ എസ് ഇ ബി ബോര്‍ഡ് നടപടി താക്കീതില്‍ ഒതുക്കി. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയപ്പോള്‍ ഇരയുടെ പേര് പരസ്യപ്പെടുത്തുകയെന്ന തെറ്റും കെ എസ് ഇ ബി ചെയ്തു. കെ എസ് ഇ ബി നടപടിക്കെതിരെ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി.
Adjust Story Font
16

