Quantcast

റിന്‍റോ ജിഹാദിയാണെന്ന് യോഗസെന്‍ററിന്‍റെ എതിര്‍ സത്യവാങ്മൂലം

MediaOne Logo

admin

  • Published:

    29 May 2018 3:41 AM IST

റിന്‍റോ ജിഹാദിയാണെന്ന് യോഗസെന്‍ററിന്‍റെ എതിര്‍ സത്യവാങ്മൂലം
X

റിന്‍റോ ജിഹാദിയാണെന്ന് യോഗസെന്‍ററിന്‍റെ എതിര്‍ സത്യവാങ്മൂലം

പരാതിക്കാരി ശ്വേത യുടെ ഭർത്താവ് റിന്‍റോയും ജിഹാദിയാണ്. ശ്വേതയും ഈ ഗൂഡാലോചനയുടെ ഭാഗമാണെന്നും ചിത്ര എതിർ സത്യവാങ്‌മൂലത്തിൽ പറയുന്നു

തൃപ്പൂണിത്തുറ യോഗ സെന്റർ നെതിരെ വടക്കാഞ്ചേരി സ്വദേശിനി ശ്വേത സമർപ്പിച്ച ഹരജി ഹൈ കോടതി വിധി പറയാനായി മാറ്റി. കേസില്‍ യോഗ സെന്റർി ട്രസ്‌റ്റി ചിത്ര ജി. കൃഷ്ണൻ എതിർ സത്യാവാങ്‌മൂലം സമർപിച്ചു. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്ന് ഹരജിക്കാരി ആരോപിച്ചു.

ലവ് ജിഹാദ് ഒരു വിപത്തു ആണെന്നും, അതിൽ നിന്നും മോചനം നേടാൻ വിവധ ഹിന്ദു സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി ശ്വേത യുടെ ഭർത്താവ് റിന്‍റോയും ജിഹാദിയാണ്. ശ്വേതയും ഈ ഗൂഡാലോചനയുടെ ഭാഗമാണെന്നും ചിത്ര എതിർ സത്യവാങ്‌മൂലത്തിൽ പറയുന്നു

TAGS :

Next Story