Quantcast

സോളാര്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

MediaOne Logo

Sithara

  • Published:

    28 May 2018 3:49 AM GMT

സോളാര്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
X

സോളാര്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരാന്‍ നീക്കങ്ങള്‍ നടത്തുന്ന ജോസ് കെ മാണി തന്നെ കേസില്‍ ഉള്‍പ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസും പ്രതിസന്ധിയില്‍. പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരാന്‍ നീക്കങ്ങള്‍ നടത്തുന്ന ജോസ് കെ മാണി തന്നെ കേസില്‍ ഉള്‍പ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ മുന്നണി പ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങള്‍ വീണ്ടും ചൂടുപിടിക്കും. ഇത് പിളര്‍പ്പിലേക്ക് വരെ എത്തുമെന്നാണ് സൂചന.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടിയായതിലും വലിയ പ്രതിസന്ധിയാണ് കേരള കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ അമരക്കാരനാകാനിരുന്ന ജോസ് കെ മാണി തന്നെ സോളാറില്‍ കുടുങ്ങിയത് മാണിയുടെ നീക്കങ്ങളെ എല്ലാം തകര്‍ത്തിരിക്കുകയാണ്. ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്ത് നടക്കുന്ന സമ്പൂര്‍ണ സമ്മേളനം ഇതോടെ പൊട്ടിത്തെറികള്‍ക്ക് വേദിയാകും. മുന്നണി പ്രവേശം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം മറനീക്കി പുറത്തു വരുമെന്നാണ് സൂചന.

ഇടത് പാളയത്തിലേക്ക് പോകാനുള്ള മാണിയുടെയും ജോസ് കെ മാണിയുടെയും നീക്കം ഫലം കാണില്ല. യുഡിഎഫിലേക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗം പിളര്‍ന്ന് യുഡിഎഫിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുന്നണി പ്രവേശം സംബന്ധിച്ച് ചര്‍ച്ച സജീവമായാല്‍ അത് പിളര്‍പ്പിലേക്കും നീങ്ങിയേക്കും. ‌‌‌

ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്ത് കൊണ്ടുവരാനുള്ള നീക്കത്തെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. ജോസഫ് വിഭാഗത്തിലെ പ്രമുഖരാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി നടത്തുന്ന നീക്കള്‍ക്ക് തടയിടാന്‍ സോളാര്‍ റിപ്പോര്‍ട്ട് മറുഭാഗം ഉപയോഗിക്കാനും സാധ്യതയുണ്ട്.

TAGS :

Next Story