സന്നിധാനത്ത് ആധുനിക സൌകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി

സന്നിധാനത്ത് ആധുനിക സൌകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി
എന്‍ ആര്‍ എച്ച് എം ഫണ്ടില്‍ നിന്നുള്ള അഞ്ചര കോടി രൂപ വിനിയോഗിച്ചാണ് പഴയ ആശുപത്രി മന്ദിരം പുതുക്കി പണിതത്
ശബരിമല സന്നിധാനത്ത് ആധുനിക സൌകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. എന്‍ ആര്‍ എച്ച് എം ഫണ്ടില്‍ നിന്നുള്ള അഞ്ചര കോടി രൂപ വിനിയോഗിച്ചാണ് പഴയ ആശുപത്രി മന്ദിരം പുതുക്കി പണിതത്. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിനുള്ള ചികിത്സാ ഉപകരണങ്ങളും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
സന്നിധാനത്ത് പ്രവര്‍ത്തിച്ചിരുന്ന പഴയ ആശുപത്രിയില്‍ പരിമിതമായ സൌകര്യങ്ങളാണ് ഉണ്ടായിരുന്നത്. തീര്‍ത്ഥാടക ബാഹുല്യം പരിഗണിച്ച് ആശുപത്രി നവീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പൂര്‍ത്തീകരണത്തിലെത്തിയത്. ആംബുലന്‍സ്, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സൌക്യങ്ങള്‍ പുതിയ ആശുപത്രി കെട്ടിടത്തിലുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് ഇക്കുറി സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗം ഓപ്പറേഷൻ തീയറ്റർ തുടങ്ങി ആധുനിക സൗകര്യങ്ങളോടെ സന്നിധാനത്ത് സർക്കാർ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നും അഞ്ചരക്കോടി രൂപ മുടക്കിയാണ് ആശുപത്രി നവീകരിച്ചത്. മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു.
1692 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായുള്ള കെട്ടിടം റെക്കോര്‍ഡ് സമയമായ ആറ് മാസം കൊണ്ട് പൂര്‍ത്തീകരിച്ചു. കേന്ദ്ര ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം അടക്കം 53 ലക്ഷം രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായും ഉപകരണങ്ങള്‍ നല്‍കി. 2 ഹൃദ്രോഗ വിദ്ഗ്ധർ ഉൾപ്പടെ 10 ഡോക്ടർമാരുടെ സേവനം മണ്ഡലക്കാലത്ത് ആശുപത്രിയിലുണ്ടാകും.
Adjust Story Font
16

