Quantcast

ഈഴവ വോട്ടുകളില്‍ കണ്ണ് വെച്ച് ഇരു മുന്നണികളും

MediaOne Logo

admin

  • Published:

    28 May 2018 5:38 AM GMT

ഈഴവ വോട്ടുകളില്‍ കണ്ണ് വെച്ച് ഇരു മുന്നണികളും
X

ഈഴവ വോട്ടുകളില്‍ കണ്ണ് വെച്ച് ഇരു മുന്നണികളും

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഈഴവ സമുദായ വോട്ടുകളില്‍ എല്ലാവരും കണ്ണു വക്കുന്നു.

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഈഴവ സമുദായ വോട്ടുകളില്‍ എല്ലാവരും കണ്ണു വക്കുന്നു. ഇതിനായ് പലരും പല തരത്തിലെ വിട്ടുവീഴ്ചകള്‍ക്കാണ് തയ്യാറാകുന്നത്. മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിനെയും ഈ ബന്ധം സ്വാധീനിച്ചെന്നാണ് രാഷ്ട്രീയ വര്‍ത്തമാനം.

എന്‍ഡിഎ മുന്നണിയില്‍ പ്രവേശിച്ചതിന് ശേഷം സീറ്റുകള്‍ തെരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടിക്കും സമുദായത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ സിപിഎം ഇക്കാലമത്രയും വെള്ളാപ്പള്ളിയുടെ പാനലുമായി സഹകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ എതിര്‌ക്കാനായിരുന്നു തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എടുത്ത തീരുമാനം സിപിഎം പിന്‍വലിക്കുകയായിരുന്നു. ജില്ലയിലെ ചില മുതിര്‍ന്ന സിപിഎം സ്ഥാനാര്‍ഥികളുടെ ഇടപെടലാണിതിന് കാരണമെന്ന് സൂചനയുണ്ട്. ആലപ്പുഴ ഡിസിസിയിലെ പ്രധാന ഭാരവാഹിക്ക് സീറ്റ് കിട്ടാതെ പോയത് ഒരു സംസ്ഥാന നേതാവിന് ഈഴവ വോട്ടുകള്‍ ഉറപ്പിക്കുന്നതിനാണെന്ന ആക്ഷേപവും ശക്തമാണ്.

എസ്എന്‍ഡിപിയെ നിരന്തരമായി വിമര്‍ശിക്കുന്നയാളെ മത്സരിപ്പിച്ചാല്‍ കഴിഞ്ഞ തവണ ലഭിച്ച പിന്തുണ ഇത്തവണയില്ലെന്ന ഭീഷണിയുണ്ടായെന്നും പറയപ്പെടുന്നു. ഇത്തരത്തില്‍ സംസ്ഥാനത്ത് പല സ്ഥലത്തും ഇത്തരത്തിലെ വ്യത്യസ്ത ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. എന്‍ഡിഎ മുന്നണിയില്‍ തുടരുമ്പോഴും എസ്എന്‍ഡിപിയുടെ വോട്ട് രാഷ്ട്രീയത്തെ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

TAGS :

Next Story