ഒഞ്ചിയത്ത് പുതിയ നേതൃത്വം; ടി.പി ബിനീഷ് പുതിയ ഏരിയാ സെക്രട്ടറി

ഒഞ്ചിയത്ത് പുതിയ നേതൃത്വം; ടി.പി ബിനീഷ് പുതിയ ഏരിയാ സെക്രട്ടറി
യുവ നേതൃത്വത്തിലൂടെ ഒഞ്ചിയത്ത് ആര്‍എംപിയുടെ വെല്ലുവിളി അതീജിവിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം
വിമത കലാപങ്ങളിലൂടെ സിപിഎമ്മിന് വര്‍ഷങ്ങളായി തലവേദന സൃഷ്ടിച്ച ഒഞ്ചിയത്ത് പുതിയ നേതൃത്വം. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷാണ് പുതിയ ഏരിയാ സെക്രട്ടറി. യുവ നേതൃത്വത്തിലൂടെ ഒഞ്ചിയത്ത് ആര്‍എംപിയുടെ വെല്ലുവിളി അതീജിവിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
രക്തസാക്ഷികളുടെ ചരിത്രം ഉറങ്ങുന്നതാണ് ഒഞ്ചിയത്തിന്റെ മണ്ണ്. പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ സിപിഎം വിഭാഗീയതിയില്‍ ഏറ്റവും ഉയര്‍ന്ന് കേട്ടതും ഒഞ്ചിയമായിരുന്നു. ടിപി ചന്ദ്രശേഖരനും ആര്‍എംപിയും ഉയര്‍ത്തിയ വെല്ലുവിളിയില്‍ പലപ്പോഴും പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ ഏറെ പണിപ്പെടേണ്ടിയും വന്നതും ചരിത്രം. ടിപി വധം ഉയര്‍ത്തിയ അലയൊലികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരമ്പരാഗത ശക്തി കേന്ദ്രത്തില്‍ പാര്‍ട്ടിക്ക് പഴയ പ്രതാപവും ശക്തിയും വീണ്ടെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഒഞ്ചിയത്തെ നേതൃമാറ്റം ശ്രദ്ധേയമാവുന്നത്. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് നേതൃത്വത്തിലേക്ക് എത്തുന്നത് ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏരിയ സെക്രട്ടറിയായാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ നല്ല ബന്ധവും യുവത്വവുമാണ് ടിപി ബിനീഷിനെ ഏരിയാ സെക്രട്ടറിയാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബിനീഷിന് പുറമേ
നാല് പേര്‍ കൂടി പുതുതായി ഏരിയാ കമ്മറ്റിയിലേക്ക് എത്തി. കഴിഞ്ഞ 6 വര്‍ഷമായി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇഎം ദയാനന്ദന് പകരക്കാരനായാണ് ബിനീഷിന്റെ വരവ്. ഡിവൈഎഫ്ഐ നേതാവായ കെ വി ലേഖയും ഏരിയാ കമ്മറ്റിയിലെത്തി. പുതിയ നേതൃത്വത്തിലൂടെ പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ച സജീവ പ്രവര്‍ത്തകരേയും അനുഭാവികളേയും തിരികെ എത്തിക്കാനാണ് സിപിഎം ശ്രമം.
Adjust Story Font
16

