Quantcast

സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി സിപിഎമ്മിന്റെ മെഗാതിരുവാതിര

MediaOne Logo

Jaisy

  • Published:

    28 May 2018 9:15 AM IST

സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി സിപിഎമ്മിന്റെ മെഗാതിരുവാതിര
X

സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി സിപിഎമ്മിന്റെ മെഗാതിരുവാതിര

തിരുവാതിര കളിയുടെ പരമ്പരാഗത ശൈലികള്‍ കൈവിടാതെയാണ് സിപിഎം മെഗാ തിരുവാതിര സംഘടിപ്പിച്ചത്

സിപിഎം കോട്ടയം ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. പതിവ് തിരുവാതിര ഗാനത്തില്‍ നിന്നും വ്യത്യസ്തമായി സമകാലീന സംഭവങ്ങളേയും പാര്‍ട്ടി നിലപാടുകളേയും കോര്‍ത്തിണക്കിയായിരുന്നു മെഗാ തിരുവാതിര.

തിരുവാതിര കളിയുടെ പരമ്പരാഗത ശൈലികള്‍ കൈവിടാതെയാണ് സിപിഎം മെഗാ തിരുവാതിര സംഘടിപ്പിച്ചത്. എന്നാല്‍ തിരുവാതിര പാട്ട് വ്യത്യസ്തമായി. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരയായത് കൊണ്ട് തന്നെ തിരുവാതിര പാട്ടില്‍ നിറഞ്ഞ് നിന്നത് പാര്‍ട്ടിയുടെ നിലപാടുകളും സമകാലീന സംഭവങ്ങളുമായിരുന്നു. സര്‍ക്കാരിന്റെ വിജയങ്ങളില്‍ തുടങ്ങി ഗൌരി ലങ്കേഷ് വരെയുള്ള കാര്യങ്ങള്‍ തിരുവാതിര പാട്ടായി ആലപിച്ചപ്പോള്‍ അഞ്ഞൂറോളം വരുന്ന മഹിളകള്‍ തിരുനക്കര മൈതാനിയില്‍ തിരുവാതിര ചുവടുവെച്ചു.

അരിവാള്‍ ചുറ്റികയില്‍ തീര്‍ത്ത നിറപറയ്ക്ക് മുന്‍പില്‍ മഹിളകള്‍ ഒരേ വേഷത്തില്‍ അണിനിരന്നപ്പോള്‍ കാഴ്ചക്കാര്‍ക്കും അത് കൗതുകമായി. മെഗാ തിരുവാതിര കാണാന്‍ മന്ത്രി കെ.കെ ശൈലജയും എത്തിയിരുന്നു. മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട പരിശീനത്തിന് ശേഷമാണ് മെഗാ തിരുവാതിര അരങ്ങേറിയത്.

TAGS :

Next Story