Quantcast

ജിഷ്ണുവിന്‍റെ വേർപാടിന് ഒരു വയസ്

MediaOne Logo

Sithara

  • Published:

    28 May 2018 11:38 AM IST

ജിഷ്ണുവിന്‍റെ വേർപാടിന് ഒരു വയസ്
X

ജിഷ്ണുവിന്‍റെ വേർപാടിന് ഒരു വയസ്

ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള പോരാട്ടത്തിലാണ് മാതാപിതാക്കൾ

പാമ്പാടി നെഹ്‍റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വേർപാടിന് ഇന്ന് ഒരു വയസ്. ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള പോരാട്ടത്തിലാണ് മാതാപിതാക്കൾ. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത് കുടുംബത്തിന് പ്രതീക്ഷയായിട്ടുണ്ട്.

പാമ്പാടി നെഹ്‍റു കോളജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ കഴിഞ്ഞ ജനുവരി ആറിനാണ് കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ കോളജ് അധികൃതരാണെന്ന ആരോപണവുമായി കുടുംബം എത്തിയതോടെ വിവാദം കൊഴുത്തു. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസടക്കം പ്രതിചേര്‍ക്കപ്പെട്ടു. എന്നാല്‍ ഉന്നതരെ രക്ഷപ്പെടുത്താന്‍ പോലീസ് നീക്കം നടത്തുന്നുവെന്നാരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തി. ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്താനെത്തിയ ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് തടഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.

നീതി തേടിയുള്ള പോരാട്ടത്തിന് ഒടുവില്‍ ഫലം കണ്ടു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തീര്‍ത്ത ഭീതിയുടെ ഓര്‍മയിലൂടെയാണ് ജിഷ്ണുവിന്‍റെ ഒന്നാം ചരമവാര്‍ഷികവും കടന്നു പോകുന്നത്.

TAGS :

Next Story