Quantcast

കൊല്ലത്ത് കെഎസ്ആര്‍ടിസി സ്‌കൂട്ടറിലിടിച്ച് മൂന്ന് മരണം

MediaOne Logo

Subin

  • Published:

    28 May 2018 12:29 PM IST

കൊല്ലത്ത് കെഎസ്ആര്‍ടിസി സ്‌കൂട്ടറിലിടിച്ച് മൂന്ന് മരണം
X

കൊല്ലത്ത് കെഎസ്ആര്‍ടിസി സ്‌കൂട്ടറിലിടിച്ച് മൂന്ന് മരണം

ചാത്തന്നൂര്‍ സ്വദേശികളായ ഷിബു, ഭാര്യ ഷിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്.

കൊല്ലം തിരുമുക്കില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി, മകന്‍ ആദിത്യന്‍ എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടം വരുത്തി വച്ചത്.

ദുബൈയില്‍ ജോലി ചെയ്തിരുന്ന ഷിബു ഇന്ന് പുലര്‍ച്ചയാണ് നാട്ടിലെത്തിയത്. വര്‍ഷാവസാന പരീക്ഷക്ക് പോയി വന്ന മകന്‍ ആദിത്യനെയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. അപകടത്തില്‍ ഷിബുവും ഭാര്യ സിജിയും മകന്‍ ആദിത്യനും തല്‍ക്ഷണം മരിച്ചു. ഇളയ മകന്‍ ആദര്‍ശ് അത്ഭുതകരമാം വിധത്തില്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

ദിശ തെറ്റിച്ച് അമിത വേഗതയിലോടിയ കെഎസ്ആര്‍ടിസി ബസാണ് അപകടം വരുത്തി വച്ചതെന്ന് പരവൂര്‍ പോലീസ് അറിയിച്ചു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story