പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതില്‍ അവ്യക്തത

പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതില്‍ അവ്യക്തത
പ്രഖ്യാപനം എത്രയും പെട്ടെന്ന് വേണമെന്ന നിലപാടിലാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച അവ്യക്തത തുടരുന്നു. പ്രഖ്യാപനം എത്രയും പെട്ടെന്ന് വേണമെന്ന നിലപാടിലാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഏതാനും പേരുകള്‍ ഉയര്‍ന്നത് ചിലരുടെ ആഗ്രഹങ്ങളാണെന്ന് എം എം ഹസൻ പറഞ്ഞു.
പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്‍റെ വസതിയിലെത്തിയാണ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. എത്രയും പെട്ടെന്ന് അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന നിലപാടാണ് രാഹുലിനുള്ളത്. പിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം വേണം പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍. കേരളത്തിന്‌റേത് മാത്രമായി മാറ്റിവെക്കാനാകില്ല. അതിനാല്‍ പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകേണ്ടെന്ന തീരുമാനം രാഹുല്‍ രമേശ് ചെന്നിത്തലയെ അറിയിച്ചതായാണ് വിവരം.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ചാണ്ടി പ്രഖ്യാപനം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ പദത്തിലേക്ക് മൂന്ന് പേരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ ഇരുവരോടും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനും ശ്രമമുണ്ട്.
Adjust Story Font
16

