Quantcast

എറണാകുളം ലോ കോളജിലെ ബി എ ക്രിമിനോളജിക്ക് അംഗീകാരമില്ല; എന്‍റോള്‍ ചെയ്യാനാകാതെ വിദ്യാര്‍ത്ഥികള്‍

MediaOne Logo

admin

  • Published:

    28 May 2018 9:21 AM IST

എറണാകുളം ലോ കോളജിലെ ബി എ ക്രിമിനോളജിക്ക് അംഗീകാരമില്ല; എന്‍റോള്‍ ചെയ്യാനാകാതെ വിദ്യാര്‍ത്ഥികള്‍
X

എറണാകുളം ലോ കോളജിലെ ബി എ ക്രിമിനോളജിക്ക് അംഗീകാരമില്ല; എന്‍റോള്‍ ചെയ്യാനാകാതെ വിദ്യാര്‍ത്ഥികള്‍

എറണാകുളം ലോ കോളജില്‍ ബി എ ക്രിമിനോളജി കഴിഞ്ഞ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളാണ് എന്‍റോള്‍ ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞ് സമരം തുടങ്ങിയത്.

അഞ്ച് വര്‍ഷം നിയമം പഠിച്ചിട്ട് എന്‍റോള്‍ ചെയ്യാന്‍ കഴിയാതെ നിയമവിദ്യാര്‍ഥികള്‍. എറണാകുളം ലോ കോളജില്‍ ബി എ ക്രിമിനോളജി കഴിഞ്ഞ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളാണ് എന്‍റോള്‍ ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞ് സമരം തുടങ്ങിയത്. എന്റോള്‍ ചെയ്യാന്‍ മാസങ്ങള്‍ അവശേഷിക്കവെയാണ് വിദ്യാര്‍ഥികളുടെ ഈ ദുരവസ്ഥ.

കേരളത്തില്‍ എറണാകുളം ലോ കോളജിലും മറ്റ് നാല് അഫിലിയേറ്റഡ് കോളജിലുമാണ് ബിഎ ക്രിമിനോളജി ഓണേഴ്‌സ് കോഴ്‌സ് ഉള്ളത്. എന്നാല്‍ ആദ്യ ബാച്ചിന്റെ കോഴ്‌സ് തീരാനായപ്പോഴാണ് തങ്ങള്‍ക്ക് എന്‍റോള്‍ ചെയ്യാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയുന്നത്. ലോ കോളജില്‍ മാത്രമായി ഏകദേശം നാനൂറ് നിയമ വിദ്യാര്‍ഥികളാണ് ഈ കോഴ്‌സ് പഠിക്കുന്നത്. മറ്റ് കോളജുകളിലെ കുട്ടികളുള്‍പ്പെടെ മൊത്തം 1200ഓളം വിദ്യാര്‍ഥികളും ഈ കോഴ്‌സ് പഠിക്കുന്നു. ഈ സാചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നത് വരെ സമരം നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

2011ലാണ് ക്രിമിനോളജി ഓണേഴ്‌സ് എന്ന കോഴ്‌സ് തുടങ്ങുന്നത്. കോളജിലെ തന്നെ അധ്യാപകര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചാണ് കോഴ്‌സ് തുടങ്ങിയത്. വിഷയവുമായി ബന്ധപ്പെട്ട് ബാര്‍ കൌണ്‍സിലിനെ സമീപിച്ചപ്പോഴാണ് കോഴ്‌സിന് അംഗീകാരമില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മാത്രമല്ല കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാര്‍ കൌണ്‍സില്‍ കോളജില്‍ ഇന്‍സ്‌പെക്ഷനും നടത്തിയിട്ടില്ല.
വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണം, വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കണം, വേണ്ടത്ര പഠനം നടത്താതെ കോഴ്‌സ് തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

TAGS :

Next Story