Quantcast

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആളുകളെ കാണാതായത് ഗൌരവമായി കാണുന്നതായി മുഖ്യമന്ത്രി, തീവ്രവാദ ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി

MediaOne Logo

admin

  • Published:

    28 May 2018 11:37 AM GMT

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആളുകളെ കാണാതായത് ഗൌരവമായി കാണുന്നതായി മുഖ്യമന്ത്രി, തീവ്രവാദ ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി
X

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആളുകളെ കാണാതായത് ഗൌരവമായി കാണുന്നതായി മുഖ്യമന്ത്രി, തീവ്രവാദ ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി

സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായിവിവരം ലഭിച്ചിട്ടില്ലെന്ന്ഡിജിപി, ഐഎസുമായി ബന്ധമുണ്ടെങ്കില്‍ മക്കളെകാണേണ്ടെന്ന് മാതാപിതാക്കള്‍. വിശദമായ

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ .സംഭവം അന്വേഷിക്കാന്‍ ഉത്തര മേഖല എഡിജിപി സുകേശ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കാണാതായവര്ക്ക് തീവ്രവാദ ബന്ധമുണ്ടന്ന വാര്‍ത്തകള്‍ ഗൌരവതരമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.പാലക്കാട്,കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് പതിനഞ്ച് പേരെയും,തിരുവനന്തപുരത്ത് നിന്ന് രണ്ടുപേരെയും ദുരൂഹസാഹചര്യത്തില്‍ കാണാതയന്നാണ് ബന്ധുക്കളുടെ പരാതി.സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം സംസ്ഥാന പോലീസ് മേധാവിയുടെ പ്രതികരണം ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നായിരുന്നു.

സംഭവം ഗൌരവമുള്ളതാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാണാതായവര്‍ക്ക് തീവ്രവാദം ബന്ധമുണ്ടങ്കില്‍ നാടിന് ആപത്താണന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.സംഭവുമായി ബന്ധപ്പെട്ട് സ്ഥരീകരണമില്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരതെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയായ റോയുടെ സംഘം കാസര്‍കോടെത്തി. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും സംഘം തെളിവ് ശേഖരിക്കുകയാണ്

TAGS :

Next Story