Quantcast

മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി

MediaOne Logo

Ubaid

  • Published:

    28 May 2018 11:10 AM GMT

മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി
X

മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി

ഐ.എസ് ഇസ്ലാമിക വിരുദ്ധമാണെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും പ്രഭാഷണത്തിനിടെ മഅ്ദനി അന്‍വാര്‍ശേരിയില്‍ പറഞ്ഞു

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി. രാത്രി പത്തിന് തിരുവനന്തപുരത്ത് നിന്ന് ഇന്‍‍‍ഡിഗോ വിമാനത്തില്‍ മഅ്ദനി ബംഗളൂരുവിലേക്ക് തിരിക്കും. ഐ.എസ് ഇസ്ലാമിക വിരുദ്ധമാണെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും പ്രഭാഷണത്തിനിടെ മഅ്ദനി അന്‍വാര്‍ശേരിയില്‍ പറഞ്ഞു.

യാത്രക്ക് തൊട്ടുമുന്‍പ് അന്‍വാര്‍ശ്ശേരിയില്‍ നടത്തിയ പ്രഭാഷണത്തില്‍ വികാരാദീധനായി അബ്ദുന്നാസര് മഅ്ദനി കാണപ്പെട്ടത്. താന് നിരപരാധിയാണെന്ന് പറഞ്ഞ മഅ്ദനി അന്‍വാര്‍ശ്ശേരിയിലെ മണ്ണിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. പ്രഭാഷണത്തിനിടെ മഅ്ദനി പലപ്പോഴും പൊട്ടിക്കരഞ്ഞു.

ഐഎസ് ഇസ്ലാമിക് വിരുദ്ധമാണെന്ന് പറഞ്ഞ അബ്ദുന്നാസര് മഅ്ദനി ഇസ്ലാമിക സമൂഹം ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞു. ആരെങ്കിലും ഐസിസിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ അവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മഅ്ദനി പറഞ്ഞു. പിഡിപി പ്രവര്‍ത്തകരും നാട്ടുകാരും വികാരനിര്‍ഭരമായ യാത്രയയപ്പാണ് മഅ്ദനിക്ക് നല്കിയത്.

TAGS :

Next Story