Quantcast

കൊല്ലത്ത് മുകേഷിന്റെ വിജയം ഉറപ്പിച്ച് അമ്മ വിജയകുമാരി

MediaOne Logo

admin

  • Published:

    29 May 2018 2:55 PM GMT

കൊല്ലത്ത് മുകേഷിന്റെ വിജയം ഉറപ്പിച്ച് അമ്മ വിജയകുമാരി
X

കൊല്ലത്ത് മുകേഷിന്റെ വിജയം ഉറപ്പിച്ച് അമ്മ വിജയകുമാരി

ജന്‍മനാട്ടില്‍ മത്സരിച്ചാല്‍ എതിരാളി ആരായാലും വിജയം മുകേഷിനായിരിക്കുമെന്ന് വിജയ കുമാരി

കൊല്ലത്ത് മുകേഷിന്റെ വിജയം ഉറപ്പിച്ച് അമ്മ വിജയകുമാരി. ഇപ്പോഴുണ്ടായിരിക്കുന്ന എതിര്‍പ്പുകള്‍ താത്കാലികമാണെന്നും കമ്യൂണിസ്റ്റ് സഹയാത്രികയും ആദ്യകാല നാടക പ്രവര്‍ത്തകയുമായ വിജയകുമാരി പറഞ്ഞു.

ജന്‍മനാട്ടില്‍ മത്സരിച്ചാല്‍ എതിരാളി ആരായാലും വിജയം മുകേഷിനായിരിക്കുമെന്ന് വിജയ കുമാരി പറയുന്നു. തൃപ്പൂണിത്തുറ നല്‍കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തപ്പോള്‍ മുകേഷ് അത് നിരസിച്ചതും കൊല്ലത്ത് വിജയിക്കാമെന്ന ആത്മവിശ്വാസം ഉളളത് കൊണ്ടാണ്. മുകേഷിലൂടെ ഒരുമാറ്റം കൊല്ലം മണ്ഡലത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നണ്ടെന്നും വിജയ കുമാരി പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉണ്ടാകുന്ന എതിര്‍പ്പ് താത്കാലികമാണ് . നിലപാടുകളില്‍ കര്‍ക്കശക്കാരനായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും നാടക പ്രവര്‍ത്തകനുമായിരുന്ന ഒ മാധവന്റെ മകനെന്ന നിലയില്‍ ഇവയെ നേരിടാനുള്ള ധൈര്യം മുകേഷിനുണ്ടെന്നും വിജയകുമാരി പറഞ്ഞു. താനടക്കമുള്ള കുടുംബാംഗങ്ങള്‍ സിപിഐക്കാരാണെങ്കിലും മുകേഷ് സിപിഎം സ്ഥാനാര്‍ഥി ആകുന്നതില്‍ സന്തോഷമാണെന്നും വിജയ കുമാരി പറഞ്ഞു.

TAGS :

Next Story