Quantcast

‘കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലി’നെതിരെ ഗോവയിലും കേസ്

MediaOne Logo

Ubaid

  • Published:

    29 May 2018 6:31 AM GMT

‘കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലി’നെതിരെ ഗോവയിലും കേസ്
X

‘കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലി’നെതിരെ ഗോവയിലും കേസ്

കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലാണെന്ന് അവകാശപ്പെട്ട രംഗത്ത് എത്തിയ കോഴിക്കോട് സ്വദേശി ശൈഖ് റഫീഖിന്റെ പൂര്‍വ്വകാലം ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് വിശദീകരിക്കപ്പെടുന്ന രേഖകളാണ് പുറത്ത് വരുന്നത്

കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറാലാണെന്ന് അവകാശപ്പെട്ട മലയാളിയായ ശൈഖ് റഫീഖ് ഗോവയില്‍ കേസില്‍ പ്രതിയാണെന്ന് പരാതി. വ്യാപാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊള്ളയടിച്ച കേസിലെ കടന്നു കളഞ്ഞ മെഹമൂദ് ഷെയ്ഖ് എന്ന പ്രതി റഫീഖാണെന്നാണ് ആരോപണം. മര്‍ഗോവയിലെ മുന്‍ പോലീസ് സുപ്രണ്ട് വമന്‍ താരിയുടെ പരാതിയില്‍ ഗോവ പോലീസ് അന്വേഷണം തുടങ്ങി.

കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലാണെന്ന് അവകാശപ്പെട്ട രംഗത്ത് എത്തിയ കോഴിക്കോട് സ്വദേശി ശൈഖ് റഫീഖിന്റെ പൂര്‍വ്വകാലം ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് വിശദീകരിക്കപ്പെടുന്ന രേഖകളാണ് പുറത്ത് വരുന്നത്. 2002 ല്‍ താജ്ദീന്‍ നൂറാനി എന്ന വ്യാപാരിയുടെ വീട് കൊള്ളയടിച്ച കേസിലാണ് ഷൈഖ് റഫീഖും ഉള്‍പ്പെട്ടതായുള്ള ആരോപണം. കേസില്‍ ഗോവ പോലീസ് സമര്‍പ്പിച്ച ചാര്‍ജ്ജ് ഷീറ്റാണിത്. ഇതില്‍ നാലാം പ്രതിയായി ചേര്‍ത്തിരിക്കുന്ന മെഹമൂദ് ഷെയ്ഖ്, വിലാസം ഉത്തര്‍ പ്രദേശിലേത്. കേസില്‍‌ മെഹമൂദ് ഷെയ്ഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ സൌത്ത് ഗോവ അസിസ്റ്റന്റ് സെഷന്‍സ് ജെഡ്ജ് തള്ളുകയും ചെയ്തിരുന്നു.

പിന്നീട് മറ്റൊരു കേസില്‍ ഹാജരാക്കാനായി ഉത്തര്‍പ്രദേശിലേക്ക് കൊണ്ടു പോയ പ്രതി അവിടുന്ന് ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞെന്നാണ് ഗോവ പോലീസിലുള്ള വിവരം. കേസിലെ 11 പ്രതികളില്‍ അറസ്റ്റിലായ 7 പേരെ കോടതി പിന്നീട് ശിക്ഷിച്ചു. അന്ന് കടന്ന കളഞ്ഞ മെഹമൂദ് ഷെയ്ഖാണ് കോഴിക്കോട് സ്വദേശിയായ ശൈഖ് റഫീഖെന്നാണ് നിലവില്‍ ഉയരുന്ന ആരോപണം. ഇക്കാര്യം വിശദീകരിച്ച് ഗോവ പോലീസിലെ മുന്‍ എസ് പി വമന്‍ താരി മര്‍ഗോവ പോലീസ് സുപ്രണ്ടിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. കേസ് പുനപരിശോധിക്കണമെന്ന വമന്‍ തിവാരിയുടെ പരാതി ഇപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പരിഗണനയിലാണ്.

TAGS :

Next Story