കെഎസ്ഇബിക്ക് കുടിശ്ശിയായി കിട്ടാനുള്ളത് 2121 കോടി രൂപ

കെഎസ്ഇബിക്ക് കുടിശ്ശിയായി കിട്ടാനുള്ളത് 2121 കോടി രൂപ
ടാറ്റാ ടീയുള്‍പ്പെടെയുള്ള 11 സ്വകാര്യ കമ്പനികളില്‍ നിന്ന് മാത്രം 250 കോടിയുടെ കുടിശിക
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കുടിശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുളളത് 2121 കോടിരൂപ. ടാറ്റാ ടീയുള്‍പ്പെടെയുള്ള 11 സ്വകാര്യ കമ്പനികളില്‍ നിന്ന് മാത്രം 250 കോടിയുടെ കുടിശിക കെഎസ്ഇബിക്ക് ലഭിക്കാനുണ്ട്. സംസ്ഥാന വാട്ടര്‍ അതോറിറ്റി നല്‍കാനുള്ളത് 1000 കോടിയാണ്.
സ്വകാര്യ കമ്പനിയായ ബിനാനി സിങ്ക 58 കോടിയും, ട്രാവന്‍കൂര്‍ റയോണ്‍സ് 47 കോടിയും, ഹൈ ടെക്ടം 45 കോടിയും വൈദ്യുതി വകുപ്പിന് നല്‍കാനുണ്ട്. ടാറ്റാ ടീ കമ്പനി 11 കോടിയാണ് കുടിശിക വരുത്തിയിട്ടുള്ളത്. സില്‍ക്കല്‍, ബന്നാരിയമ്മന്‍ സ്റ്റീല്‍സ്, എസ് വി എ മില്‍സ്, എ പി സ്റ്റീല്‍ മില്‍സ്, എക്‌സല്‍ ഗ്ലാസ് ഫാക്ടറി, കോയന്‍കോ, എസ് എം എം സ്റ്റീല്‍ മില്‍സ് എന്നീ സ്വകാര കമ്പനികള്‍ പത്ത് കോടിക്ക് മുകളില്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് 22 കോടിയാണ് കുടിശിക വരുത്തിയിട്ടുള്ളത്.
പൊതുമേഖലാ സ്ഥാപനമായ വാട്ടര്‍ അതോറിറ്റി 1000 കോടിക്ക് മുകളില്‍ വൈദ്യുതി വകുപ്പിന് നല്‍കാനുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് 165 കോടിയും ഓട്ടോ കാസ്റ്റ് ലിമിറ്റ് 53 കോടിയും കുടിശിക വരുത്തി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 127 കോടി നല്‍കാനുണ്ട്. കൃഷി ഭവന്‍ മാത്രം 56 കോടിയാണ് നല്‍കാനുള്ളത്.
പണമടക്കാന്‍ ഒരു ദിവസം വൈകിയാല്‍ വൈദ്യുതി വകുപ്പ് നമ്മുടെ ഫ്യൂസൂരും. അപ്പോഴും ഈ കോടികള്‍ കണ്ടില്ലെന്ന് നടിക്കും.
Adjust Story Font
16

