ആവേശമുയര്‍ത്തി സ്ഥാനാര്‍ത്ഥികളുടെ സംവാദം; ചോദ്യശരങ്ങളുമായി കുട്ടികള്‍

ആവേശമുയര്‍ത്തി സ്ഥാനാര്‍ത്ഥികളുടെ സംവാദം; ചോദ്യശരങ്ങളുമായി കുട്ടികള്‍
നിലപാടുകള്‍ തുറന്ന് പറഞ്ഞ് വേങ്ങരയിലെ ആറു സ്ഥാനാര്‍ത്ഥികളും ഒരു വേദിയില്‍
നിലപാടുകള്‍ തുറന്ന് പറഞ്ഞ് വേങ്ങരയിലെ ആറു സ്ഥാനാര്‍ത്ഥികളും ഒരു വേദിയില്‍. വേങ്ങര ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് ആവേശം വിതച്ച് സ്ഥാനാര്‍ത്ഥികള്‍ സംവാദത്തില്‍ പങ്കെടുത്തത്. സ്കൂള്‍ പിടിഎ ആയിരുന്നു സംഘാടകര്‍. വേങ്ങര സ്കൂളിലെത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം ഒരു നിമിഷം പഴയ വിദ്യാര്‍ത്ഥികളായി.പിന്നെ വേദിയിലേക്ക്. ലീഗിന്‍റെ വിമത സ്ഥാനാര്‍ത്ഥി കെ ഹംസയുടെ കൈ പിടിച്ചായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിന്‍റെ വരവ്.
ഇടതടവില്ലാതെ ചോദ്യങ്ങളുമായി കുട്ടികള്‍.മറുപടി പറയാന്‍ ആദ്യമെത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍. കുട്ടിക്കാലം ഓര്‍ത്തുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ കുട്ടികളെ കൈയിലെടുത്തത്. ജയിച്ചാലും തോറ്റാലും കുട്ടികള്‍ക്കൊപ്പമുണ്ടാകുമെന്ന ഉറപ്പായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന് നല്‍കാനുണ്ടായിരുന്നത്. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീര്‍,സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീനിവാസ് തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു..
Adjust Story Font
16

