Quantcast

വേങ്ങരയില്‍ പിന്തുണ ലീഗിനെന്ന് കെ.എം മാണി 

MediaOne Logo

rishad

  • Published:

    29 May 2018 2:56 PM IST

വേങ്ങരയില്‍ പിന്തുണ ലീഗിനെന്ന് കെ.എം മാണി 
X

വേങ്ങരയില്‍ പിന്തുണ ലീഗിനെന്ന് കെ.എം മാണി 

യുഡിഎഫിലേക്ക് സ്വാഗതം ചെയ്തവരെ തള്ളിപ്പറഞ്ഞ മാണി, സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തതിന് നന്ദിയും പറഞ്ഞു

യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി കെ.എം മാണി. വേങ്ങര തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ മുസ്ലീം ലീഗിനാണെന്ന് പറഞ്ഞെങ്കിലും യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി അടിവരയിട്ട് പറഞ്ഞു. അതേസമയം സിപിഎം നേതാക്കളുടെ എല്‍ഡിഎഫിലേക്കുള്ള സ്വാഗതത്തിന് മാണി നന്ദി അറിയിക്കുകയും ചെയ്തു. വേങ്ങരയില്‍ മുസ്ലീംലീഗിന് പിന്തുണ പ്രഖ്യാപിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനം നടത്തിയതെങ്കിലും തുടക്കത്തില്‍ തന്നെ മാണി യുഡിഎഫിനോടുള്ള നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം മാണി യുഡിഎഫിലേക്ക് ഇല്ലെന്ന അടിവരയിട്ടു പറഞ്ഞു.

വേങ്ങരയില്‍ നല്കിയ പിന്തുണ മുന്നണിപ്രേവശത്തിന്റെ പാലമായി കാണേണ്ട. പാണക്കാടുമായുള്ള ബന്ധം കണക്കിലെടുത്താണ് ഈ പിന്തുണ. യുഡിഎഫിലേക്ക് സ്വാഗതം ചെയ്തവരെ തള്ളിപ്പറഞ്ഞ മാണി എന്നാല്‍ ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തതിന് നന്ദിയും പറഞ്ഞു. രണ്ട് മാസത്തിന് ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ഏത് മുന്നണി ക്കൊപ്പമാണെന്ന് അറിയിക്കുമെന്നും പറഞ്ഞതാണ് മാണി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

TAGS :

Next Story