Quantcast

മില്‍മ പുനസംഘടന; മേഖലാ യൂണിയനുകള്‍ പിരിച്ചു വിടേണ്ടെന്ന് മില്‍മ ചെയര്‍മാന്‍

MediaOne Logo

Subin

  • Published:

    29 May 2018 3:11 AM GMT

മില്‍മ പുനസംഘടന; മേഖലാ യൂണിയനുകള്‍ പിരിച്ചു വിടേണ്ടെന്ന് മില്‍മ ചെയര്‍മാന്‍
X

മില്‍മ പുനസംഘടന; മേഖലാ യൂണിയനുകള്‍ പിരിച്ചു വിടേണ്ടെന്ന് മില്‍മ ചെയര്‍മാന്‍

കാലങ്ങളായി കോണ്‍ഗ്രസിന്റെ കൈവശമാണ് യൂണിയനുകളും ഫെഡറേഷനും. ഇത് പിടിച്ചെടുക്കാനുള്ള നീക്കമാണ് പുതിയപരിഷ്‌കരണ ശ്രമത്തിലൂടെ ഭരണകക്ഷികള്‍ നടത്തുന്നതെന്ന ആക്ഷേപമാണ് കോണ്‍ഗ്രസിനുള്ളത്

മേഖലാ യൂണിയനുകള്‍ പിരിച്ചു വിട്ടു കൊണ്ടുള്ള പുന സംഘടന ആവശ്യമില്ലെന്ന് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്. നിലവിലെ സംവിധാനമനുസരിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്താന്‍ മില്‍മക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മില്‍മയുടെ മേഖലാ യൂണിനയുകള്‍ പിരിച്ചു വിട്ടു കൊണ്ട് പരിഷ്‌കരണം നടത്തണമെന്ന ആവശ്യം ഇടതു യൂണിയനുകള്‍ മുന്നോട്ട് വെച്ചിരുന്നു.

മില്‍മ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ലിഡാ ജേക്കബ് സമിതി അഭിപ്രായ ശേഖരണം നടത്തുന്ന സാഹചര്യത്തിലാണ് മേഖലാ യൂണിയനുകള്‍ ആവശ്യമില്ലെന്ന നിലപാട് ഇടതു യൂണിയനുകള്‍ സ്വീകരിച്ചത്. എന്നാല്‍ മില്‍മയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ യാതൊരു അപാകതയുമില്ലെന്നാണ് ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പിന്റെ നിലപാട്. മില്‍മയുടെ പ്രവര്‍ത്തന ഘടന മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

മില്‍മയില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് മുകളില്‍ മൂന്ന് മേഖലാ യൂണിയനുകളാണ് പ്രവര്‍ത്തിക്കുന്നത്. മലബാര്‍ എറണാകുളം തിരുവനന്തപുരം യൂണിയനുകള്‍ക്കു മുകളില്‍ ഏകോപനത്തിനായി ഫെഡറേഷനും. കാലങ്ങളായി കോണ്‍ഗ്രസിന്റെ കൈവശമാണ് യൂണിയനുകളും ഫെഡറേഷനും. ഇത് പിടിച്ചെടുക്കാനുള്ള നീക്കമാണ് പുതിയപരിഷ്‌കരണ ശ്രമത്തിലൂടെ ഭരണകക്ഷികള്‍ നടത്തുന്നതെന്ന ആക്ഷേപമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ കയര്‍, ഫിഷറീസ് മേഖലകള്‍ പോലെ ശക്തമായ ഫെഡറേഷന്‍ സംവിധാനത്തിനു കീഴില്‍ പ്രാഥമിക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് ഇടതു യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story