Quantcast

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സൂചന സമരം ആരംഭിച്ചു

MediaOne Logo

Jaisy

  • Published:

    29 May 2018 9:58 AM GMT

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സൂചന സമരം ആരംഭിച്ചു
X

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സൂചന സമരം ആരംഭിച്ചു

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ എല്ലാം തകിടം മറിച്ചുവെന്ന് സമരം ഉദ്ഘാടനം ചെയ്ത സാമുഹ്യ പ്രവർത്തക ദയാബായി പറഞ്ഞു

ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സൂചന സമരം ആരംഭിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ എല്ലാം തകിടം മറിച്ചുവെന്ന് സമരം ഉദ്ഘാടനം ചെയ്ത സാമുഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. സമരക്കാർ മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തിയേക്കും.

സുപ്രീം കോടതി ഉത്തരവ് പ്രകാരം 5848 പേർക്കാണ് നഷ്ടപരിഹാരം നൽകാനുണ്ട് ഇതിൽ 2665 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഒഴിവാക്കപ്പെട്ട ബാക്കിയുള്ളവർക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകണം എന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.2017ൽ ക്യാമ്പ് നടത്തി 1905 പേരുടെ കരട് പട്ടിക തയ്യാറാക്കിയെങ്കിലും 287 പേരെ മാത്രമാണ് സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത്.അനധികൃതമായി ഒഴിവാക്കപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുക, ദുരന്തബാധിതർക്കുള്ള കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. വാഗ്ദാനങ്ങൾ നടപ്പാക്കാമെന്ന് സർക്കാർ നേരത്തെ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും സമരവുമായി ദുരന്തബാധിതർ ഭരണ സിരാ കേന്ദ്രത്തിന് മുന്നിലെത്തിയത്.ദുരന്തബാധിതർക്കൊപ്പം കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്തിയ സാമുഹ്യ പ്രവർത്തക ദയാഭായി സമരം ഉദ്ഘാടനം ചെയ്തു.കേരളം ഭരിക്കുന്നത് മനുഷ്യരാണോയെന്ന് ചോദിച്ച ദയാബായി സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശങ്ങളാണ് ഉന്നയിച്ചത്.

പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്നും, ദുരന്തബാധിതരുടെ പട്ടിക സർക്കാർ പുനപരിശോധിക്കണമെന്നും സമരവേദിയിലെത്തിയ സി പി ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. സൂചന സമരത്തിന് ശേഷവും വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ മാർച്ച് പകുതിയോടെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് ദുരന്തബാധിതരുടെ തീരുമാനം.

TAGS :

Next Story