Quantcast

ബിനോയ് കോടതിക്ക് പുറത്ത് പ്രശ്ന പരിഹാര നീക്കം തുടങ്ങി

MediaOne Logo

Sithara

  • Published:

    29 May 2018 9:00 AM GMT

ബിനോയ് കോടതിക്ക് പുറത്ത് പ്രശ്ന പരിഹാര നീക്കം തുടങ്ങി
X

ബിനോയ് കോടതിക്ക് പുറത്ത് പ്രശ്ന പരിഹാര നീക്കം തുടങ്ങി

ചില ഇടനിലക്കാർ മുഖേനയാണ്​ ഹരജിക്കാരനായ ഹസൻ ഇസ്മായിൽ അൽ മർസൂഖിയുമായി പ്രശ്ന പരിഹാര ശ്രമങ്ങൾ തുടങ്ങിയത്.

യാത്രാവിലക്കിനെതിരെ അപ്പീൽ നല്‍കുമ്പോള്‍ തന്നെ കോടതിക്ക് പുറത്തുള്ള പ്രശ്​നപരിഹാരത്തിനും ബിനോയ് കോടിയേരി നീക്കം തുടങ്ങി. ചില ഇടനിലക്കാർ മുഖേനയാണ്​ ഹരജിക്കാരനായ ഹസൻ ഇസ്മായിൽ അൽ മർസൂഖിയുമായി പ്രശ്ന പരിഹാര ശ്രമങ്ങൾ തുടങ്ങിയത്.

യാത്രാവിലക്ക് ഏർപ്പെടുത്തി എട്ട് ദിവസത്തിനകം എല്ലാ രേഖകളും സഹിതം പ്രധാന സിവിൽ കേസ് ഫയൽ ചെയ്തിരിക്കണം എന്നാണ്​ യുഎഇ നിയമം. അല്ലാതെ വന്നാൽ യാത്രാവിലക്ക് സ്വമേധായ ഇല്ലാതാകും. കൂടുതൽ തെളിവുകൾ സഹിതം ബിനോയിക്കെതിരെ സിവിൽ കേസുമായി നീങ്ങാൻ ജാസ്​ ടൂറിസം കമ്പനിയും യാത്രാവിലക്ക്​ നീക്കി കിട്ടാൻ ബിനോയിയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്​. നിയമ നടപടിക്കൊപ്പം തന്നെ ഒത്തുതീർപ്പ് നീക്കവും പുരോഗമിക്കുന്നതായാണ്​ ഇരു വിഭാഗവുമായി ബന്​ധപ്പെട്ടവർ നൽകുന്ന സൂചന.

30 ലക്ഷം ദിർഹം സംബന്ധിച്ച് ജാസ് ടൂറിസം മുമ്പ്​ സമർപ്പിച്ച രേഖകൾ പ്രകാരം ഈ ചെക്കുകളിൽ രണ്ടെണ്ണം ബിനോയിയുടെ കമ്പനിയുടേതാണ്​. ഒന്ന് സ്വന്തം പേരിലും. തനിക്ക്​ നഷ്​ടപ്പെട്ട 13 കോടി രൂപ തിരികെ ലഭിക്കണം എന്നാണ് മർസൂഖി നേരത്തെ സിപിഎം കേന്ദ്ര നേതൃത്വത്തിന്​ നൽകിയ പരാതിയിൽ വ്യക്​തമാക്കിയത്​. എന്നാൽ വളരെ കുറഞ്ഞ തുകയുടെ ഇടപാട്​ മാത്രമാണ്​ ഹരജിക്കാരുമായുള്ളതെന്നാണ്​ ബിനോയിയുടെ വാദം.

നിയമ നടപടിയേക്കാൾ കോടതിക്ക്​ പുറത്തു​ള്ള പ്രശ്​നപരിഹാരമാണ്​ ഇരു വിഭാഗവും ആഗ്രഹിക്കുന്നത്​. പ്രവാസ ലോകത്ത്​ സ്വാധീനമുള്ള ചില ഇടനിലക്കാരും പ്രശ്​നപരിഹാരവുമായി രംഗത്തുണ്ട്​.

TAGS :

Next Story