Quantcast

'വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിക്കണം' ശവമഞ്ചവുമായി കര്‍ഷകരുടെ പ്രതിഷേധം

MediaOne Logo

Muhsina

  • Published:

    29 May 2018 2:15 AM GMT

വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിക്കണം ശവമഞ്ചവുമായി കര്‍ഷകരുടെ പ്രതിഷേധം
X

'വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിക്കണം' ശവമഞ്ചവുമായി കര്‍ഷകരുടെ പ്രതിഷേധം

വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തി ശവമഞ്ചങ്ങളുമായി പ്രതിഷേധം. കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളെല്ലാം തന്നെ കര്‍ഷകരെ അവഗണിക്കുന്നതാണെന്നായിരുന്നു

വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രതീകാത്മക ശവമഞ്ചങ്ങളുമായി പ്രതിഷേധം. കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളെല്ലാം തന്നെ കര്‍ഷകരെ അവഗണിക്കുന്നതാണെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വിഫാമിന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് കലക്ടറേറ്റിന് മുന്നിലെ സമരം.

ഉദ്യോഗസ്ഥരുടെ പീഡനം മൂലം മരിച്ച കര്‍ഷകന്‍, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍,കടക്കെണിയിലായ കര്‍ഷകന്‍,റബ്ബര്‍ കര്‍ഷകന്‍ എന്നിങ്ങനെയുള്ളവരുടെ പ്രതീകാത്മക ശവമഞ്ചങ്ങളുമായിയിരുന്നു പ്രതിഷേധം. വന്യമൃഗശല്യത്താല്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഇടങ്ങളില്‍ വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിങുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കാത്തതാണ് പശ്ചിമഘത്തിലെ കര്‍ഷകരെ സമരത്തിലേക്ക് നയിച്ചത്.

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ നാമമാത്ര തുകയാണ് കാര്‍ഷിക വിളകളക്ക് മാറ്റി വെച്ചിരിക്കുന്നതെന്നാണ് വി ഫാമിന്റെ ആരോപണം. പശ്ചിമഘട്ടത്തിലെ മലയോരങ്ങളില്‍ നിന്ന് കര്‍ഷകരെ കുടിയിറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഭു നികുതി വര്‍ദ്ദനവ് പിന്‍വലിക്കുക,കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

TAGS :

Next Story