Quantcast

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കെ സുധാകരന്‍

MediaOne Logo

admin

  • Published:

    29 May 2018 1:59 AM GMT

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കെ സുധാകരന്‍
X

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കെ സുധാകരന്‍

രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ മീഡിയവണ്‍ വ്യൂപോയിന്റില്‍ പറഞ്ഞു.

ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്‍റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണം. വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്‍റെ ശാപമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി,

TAGS :

Next Story