സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി

സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി
ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം. അതില്‍ ചിലര്‍ വീണ് പോയന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന്റെ മറവില്‍ നാടിനെ അപകടത്തിലാക്കാനുള്ള വലിയ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊഹിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ആസൂത്രണമാണ് അണിയറയില്‍ നടത്തിയത്. ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തില്‍ ചിലര്‍ വീണ് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനുള്ള വലിയ ഗൂഢാലോചന നടന്നുവെന്ന വാദം സ്ഥിരീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരേയും, അക്രമം നടത്തിയതിന്റെ പേരില്‍ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story
Adjust Story Font
16

