Quantcast

ഒരേ താളത്തില്‍ മുന്നൂറ് പേര്‍, കാണികളില്‍ വിസ്മയം തീര്‍ത്ത് മെഗാതിരുവാതിര

MediaOne Logo

Jaisy

  • Published:

    30 May 2018 6:25 AM GMT

ഒരേ താളത്തില്‍ മുന്നൂറ് പേര്‍, കാണികളില്‍ വിസ്മയം തീര്‍ത്ത് മെഗാതിരുവാതിര
X

ഒരേ താളത്തില്‍ മുന്നൂറ് പേര്‍, കാണികളില്‍ വിസ്മയം തീര്‍ത്ത് മെഗാതിരുവാതിര

തിരുവല്ല സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരയില്‍ ചുവട്‌വെച്ചത്

മൂന്നൂറ് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. തിരുവല്ല സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരയില്‍ ചുവട്‌വെച്ചത്.

തിരുവല്ല സെന്റ്മേരീസ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസുമുതല്‍ പ്ലസ് ടു വരെയുള്ള 300 വിദ്യാര്‍ഥിനികളാണ് മെഗാ തിരുവാതിരയില്‍ അണിനിരന്നത്. പരന്പരാഗത തിരുവാതിര ഗാനത്തിനൊപ്പം വിദ്യാര്‍ഥിനികള്‍ ഒരേ താളത്തില്‍ ചുവടു വെച്ചപ്പോള്‍ അത് ലാസ്യഭംഗിയുടെ വിരുന്നായി മാറി.

ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ വ്യത്യസ്തമായ കൂട്ടായ്മയുടെ ഉത്സവമാക്കി മാറ്റാനുള്ള സ്കൂള്‍ മാനേജ്മെന്റിന്റെയും വിദ്യാര്‍ഥികളുടെയും തീരുമാനമാണ് മെഗാതിരുവാതിരയെന്ന ആശയത്തിന് വഴിതുറന്നത്.

TAGS :

Next Story