Quantcast

ശബരീനാഥ് എംഎല്‍എയും ദിവ്യയും വിവാഹിതരായി

MediaOne Logo

Jaisy

  • Published:

    30 May 2018 8:13 AM IST

ശബരീനാഥ് എംഎല്‍എയും ദിവ്യയും വിവാഹിതരായി
X

ശബരീനാഥ് എംഎല്‍എയും ദിവ്യയും വിവാഹിതരായി

ഇന്ന് തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം

അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. ഇന്ന് തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി ജോസഫ് തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.

മുന്‍ സ്പീക്കര്‍ അന്തരിച്ച ജി.കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥ്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഗുഡ്ഗാവില്‍നിന്നും എംബിഎയും നേടിയിട്ടുള്ള ശബരിനാഥ് ടാറ്റാ ട്രസ്റ്റിന്റെ പദ്ധതിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2015-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍നിന്നും സിപിഎമ്മിന്റെ എം വിജയകുമാറിനെ പരാജയപ്പെടുത്തിയാണ് ശബരീനാഥ് നിയമസഭയിലെത്തിയത്.

എംബിബിഎസ് പഠനത്തിനു ശേഷമാണു ദിവ്യ ഐഎഎസ് കരസ്ഥമാക്കിയത്. ഗായികയും നര്‍ത്തകിയും അഭിനേതാവും എഴുത്തുകാരിയുമൊക്കെയാണു ദിവ്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 48-ാം റാങ്കായിരുന്നു ദിവ്യക്ക്.

TAGS :

Next Story