Quantcast

വേങ്ങര ഉപതെരഞ്ഞെടുപ്പ്; കെഎന്‍എ ഖാദറിന്‍റെ മണ്ഡല പര്യടനം ആരംഭിച്ചു

MediaOne Logo

rishad

  • Published:

    31 May 2018 2:03 AM IST

വേങ്ങര ഉപതെരഞ്ഞെടുപ്പ്; കെഎന്‍എ ഖാദറിന്‍റെ മണ്ഡല പര്യടനം ആരംഭിച്ചു
X

വേങ്ങര ഉപതെരഞ്ഞെടുപ്പ്; കെഎന്‍എ ഖാദറിന്‍റെ മണ്ഡല പര്യടനം ആരംഭിച്ചു

27 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൊളപ്പുറത്ത് ആദ്യ ദിനത്തിലെ പര്യടനം അവസാനിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെഎന്‍എ ഖാദറിന്‍റെ മണ്ഡല പര്യടനം ആരംഭിച്ചു. എ.ആര്‍ നഗര്‍ പഞ്ചായത്തിലായിരുന്നു ആദ്യ ദിനത്തിലെ പര്യടനം. മമ്പുറത്ത് നിന്നാണ് കെഎന്‍എ ഖാദറിന്‍റെ പര്യടന പരിപാടി ആരംഭിച്ചത്. അങ്ങാടിയിലെ കടകളില്‍ കയറി വോട്ടഭ്യര്‍ത്ഥിച്ച് തുടക്കം. സ്വീകരണ കേന്ദ്രത്തില്‍ അഞ്ച് മിനിട്ട് നീളുന്ന പ്രസംഗം. ഇടയ്ക്ക് ഒരു ചായ. പിന്നെ അടുത്ത കേന്ദ്രത്തിലേക്ക്. 27 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൊളപ്പുറത്ത് ആദ്യ ദിനത്തിലെ പര്യടനം അവസാനിച്ചു.

TAGS :

Next Story