Quantcast

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

Sithara

  • Published:

    30 May 2018 3:31 PM GMT

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി ഐക്യകണ്ഠേനയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താന്‍ പാര്‍ലമെന്‍റില്‍ പോയത് വെറുതെയാണെന്ന ഇടതുപക്ഷത്തിന്‍റെ പ്രചാരണം അടിസ്ഥാനരഹിതരമാണെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി ഐക്യകണ്ഠേനയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പ്രശ്നം ദേശീയ തലത്തില്‍ ഉന്നയിക്കാന്‍ എംപി എന്ന നിലയില്‍ താന്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഷാര്‍ജ ജയിലിലുള്ള പ്രവാസികളെ വിട്ടയച്ചത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്ന ഇടതുപക്ഷത്തിന്‍റെ നടപടി വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തെക്കുറിച്ച് മിണ്ടാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് വേങ്ങരയില്‍ ഇടതുപക്ഷം അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story