Quantcast

കെ സുധാകരന്‍റെ നിരാഹാര സമരം അഞ്ചാം ദിവസത്തില്‍

MediaOne Logo

Sithara

  • Published:

    30 May 2018 10:23 PM GMT

കെ സുധാകരന്‍റെ നിരാഹാര സമരം അഞ്ചാം ദിവസത്തില്‍
X

കെ സുധാകരന്‍റെ നിരാഹാര സമരം അഞ്ചാം ദിവസത്തില്‍

സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് യുഡിഎഫിന്‍റെ തീരുമാനം.

മട്ടന്നൂർ ഷുഹൈബ് കൊലപാതക കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തുന്ന നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തില്‍. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഇന്നലെ കണ്ണൂരിൽ ചേർന്ന യുഡിഎഫ് നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് യുഡിഎഫിന്‍റെ തീരുമാനം.

TAGS :

Next Story