Quantcast

പൊതുവിദ്യാലയങ്ങള്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കായി ഉപേക്ഷിക്കില്ലെന്ന് പിണറായി

MediaOne Logo

admin

  • Published:

    31 May 2018 2:12 AM IST

പൊതുവിദ്യാലയങ്ങള്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കായി ഉപേക്ഷിക്കില്ലെന്ന് പിണറായി
X

പൊതുവിദ്യാലയങ്ങള്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കായി ഉപേക്ഷിക്കില്ലെന്ന് പിണറായി

പൊതുവിദ്യാലയങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപേക്ഷിക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംഎസിന്‍റെ ലോകം ദേശീയ സെമിനാറിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന സെമിനാര്‍ നാളെ സമാപിക്കും.

പൊതുവിദ്യാലയങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേമത്ത് ഒ രാജഗഗോപാല്‍ വിജയിച്ചത് ബിജെപിയുടെയോ ആർഎസ്എസിന്‍റെയോ കരുത്തുകൊണ്ടല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക് ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തി. നാളെ വൈകീട്ട് മൂന്നരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

TAGS :

Next Story