Quantcast

പനിക്ക് ചികിത്സ തേടിയ നാലര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

MediaOne Logo

Sithara

  • Published:

    31 May 2018 5:54 AM IST

പനിക്ക് ചികിത്സ തേടിയ നാലര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
X

പനിക്ക് ചികിത്സ തേടിയ നാലര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

പനിയെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ഹൈ ഡോസ് മരുന്ന് നല്‍കിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം

നെടുമങ്ങാട് നാലര വയസുകാരന്‍ പനിബാധിച്ച് മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നെടുമങ്ങാട് പേരുമല സ്വദേശി സജീവിന്റെ മകന്‍ ശിവാനന്ദ് ആണ് മരിച്ചത്.

പനിയെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ഹൈ ഡോസ് മരുന്ന് നല്‍കിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന തഹസില്‍ദാറുടെയും ഡിഎംഓയുടെയും ഉറപ്പിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

TAGS :

Next Story