കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് അറസ്റ്റിലായത്. സീരിയലിലും ഹ്രസ്വസിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ..
കൊല്ലം നഗരത്തില്‍ ബാലതാരത്തെ ബലാത്സംഗം ചെയ്‌തു. സീരിയല്‍, ഹ്രസ്വസിനിമകളില്‍ ബാലതാരമായി അഭിനയിച്ച 15 കാരിയെയാണ് ബലാത്സംഗം ചെയ്‌തത്. സംഭവത്തില്‍ ഉള്‍പ്പെട്ട നെടുമ്പന സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബലാത്സംഗം ചെയ്‌ത മറ്റൊരു യുവാവിനെ പെണ്‍കുട്ടിക്ക് തിരിച്ചറിയാനായിട്ടില്ല.
കൊല്ലം മുണ്ടയ്‌ക്കലില്‍ ആണ് 15 കാരി ബലാത്സംഗത്തിന് ഇരയായത്. സീരിയലിലും ഹ്രസ്വസിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ ലൊക്കേഷനിലേക്കെന്ന് പറഞ്ഞ് യുവതി കൂട്ടികൊണ്ടു പോയി യുവാക്കള്‍ക്ക് കാഴ്‌ച്ചവച്ചുവെന്നാണ് പരാതി. പ്രതികളിലൊരാളുടെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവിടെ രണ്ട് പേര്‍ കുട്ടിയെ ബലാത്സംഗം ചെയ്‌തതായി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയത്ത് മറ്റൊരു യുവാവും മൂന്ന് യുവതികളും വീട്ടില്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥനത്തില്‍ നെടുമ്പന സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
ഫൈസലിനൊപ്പം കുട്ടിയെ ബലാത്സംഗം ചെയ്‌ത യുവാവിനെ പെണ്‍കുട്ടിക്ക് തിരിച്ചറിയാനായിട്ടില്ല. പെണ്‍കുട്ടിയുടെ രഹസ്യമൊഴി കൊല്ലം മജിസ്ട്രറ്റ് കോടതിയില്‍ രേഖപ്പെടുത്തി. അതേസമയം, ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി കൊല്ലം ഈസ്റ്റ് സ്‌റ്റേഷനില്‍ എത്തിയെന്നും എന്നാല്‍ ഇവരെ പൊലീസ് അനുനയിപ്പിച്ച് മടക്കി അയച്ചെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പരാതി ലഭിച്ചതിന് തൊട്ട് പിന്നാലെ പൊലീസ് നടപടി സ്വീകരിച്ചതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Adjust Story Font
16

