Quantcast

മൂന്നാര്‍ ട്രിബ്യൂണലിന്റെ ഉദ്ദേശലക്ഷ്യം പാളുന്നു

MediaOne Logo

Subin

  • Published:

    31 May 2018 4:05 PM GMT

മൂന്നാര്‍ ട്രിബ്യൂണലിന്റെ ഉദ്ദേശലക്ഷ്യം പാളുന്നു
X

മൂന്നാര്‍ ട്രിബ്യൂണലിന്റെ ഉദ്ദേശലക്ഷ്യം പാളുന്നു

മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി തുടങ്ങിയ എട്ടു വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാനാണ് ട്രിബ്യൂണല്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെ അത്തരം കേസുകള്‍ ഇവിടെയെത്തിയത് വിരലില്‍ എണ്ണാവുന്നവ മാത്രം.

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍, അനധിക്യത നിര്‍മ്മാണം, വ്യാജപ്പട്ടയം ഇതിനെ സംബന്ധിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ 2010 ല്‍ തുടങ്ങിയ മൂന്നാര്‍ ട്രിബ്യൂണലിന്റെ ഉദ്ദശലക്ഷ്യം പാളുന്നു. ട്രിബ്യൂണലില്‍ കെട്ടികിടക്കുന്നത് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വസ്തു തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍.

ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി ആകാന്‍ യോഗ്യതയുള്ള അഭിഭാഷകന്‍, ജില്ലാ ജഡ്ജിയായി വിരമിച്ചവ്യക്തി എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് മൂന്നാര്‍ സെപെഷ്യല്‍ ട്രിബ്യൂണല്‍. മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി തുടങ്ങിയ എട്ടു വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാനാണ് ട്രിബ്യൂണല്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെ അത്തരം കേസുകള്‍ ഇവിടെയെത്തിയത് വിരലില്‍ എണ്ണാവുന്നവ മാത്രം.

2014ലെ ചിതംമ്പരേഷിയുടെ വിധിപ്രകാരം ഏത് സിവില്‍ കേസും മൂന്നാര്‍ ട്രിബ്യൂണലില്‍ പരിഗണിക്കാം എന്ന വിധിവന്നതോടെ മൂന്നാറിലേയും പരിസര പ്രദേശങ്ങളിലേയും വ്യക്തികളുടെ സ്വകാര്യ ഭൂമി കേസ്സുകള്‍ കൂടുതലായി ട്രിബ്യൂണലില്‍ എത്തി. നിലവില്‍ എഴുനോറോളം ഇത്തരം കേസ്സുകളാണ് ഉളളത്. ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ നടപ്പാക്കുവാനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയെങ്കിലും അതിന് നിയമസഭയുടെ അംഗീകരം ഇതുവരെ ലഭിച്ചില്ല. ജില്ലയിലെ വിവിധ വകുപ്പുകള്‍ കണ്ടെത്തുന്ന ഭൂമിസംബന്ധമായ കേസ്സുകളാവട്ടെ ട്രിബ്യൂണലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ വന്നതോടെ ട്രിബ്യൂണലിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കപ്പെട്ടു.

TAGS :

Next Story