Quantcast

സെന്‍കുമാറിന് നീതികിട്ടിയെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    31 May 2018 7:35 PM GMT

സെന്‍കുമാറിന് നീതികിട്ടിയെന്ന്  ഉമ്മന്‍ചാണ്ടി
X

സെന്‍കുമാറിന് നീതികിട്ടിയെന്ന് ഉമ്മന്‍ചാണ്ടി

നല്ല ഉദ്യാഗസ്ഥനാണ് സെന്‍കുമാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ജിഷ കൊലക്കേസ് അന്വേഷണത്തിലടക്കം മികവ്

സെന്‍കുമാറിന് നീതികിട്ടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. നല്ല ഉദ്യാഗസ്ഥനാണ് സെന്‍കുമാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ജിഷ കൊലക്കേസ് അന്വേഷണത്തിലടക്കം മികവ് പുലര്‍ത്തിയിരുന്നെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സെന്‍കുമാര്‍ വിധിയെന്ന് വിവിധ യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥനായിരുന്നു സെന്‍കുമാറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.. ഉദ്യോഗസ്ഥരില്‍ രാഷ്ട്രീയംകലര്‍ത്തിയതിലുളള തിരിച്ചടിയാണ് വിധിയെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.വൈരനിര്യാതന ബുദ്ധിയോടെ പെരുമാറിയതിന്റെ തിരിച്ചടിയാണ് കോടതി വിധിയെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങിയെന്നായിരുന്നു മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതികരണം.

TAGS :

Next Story