വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കി കെഎസ്ഇബി

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കി കെഎസ്ഇബി
ഭരണപക്ഷാനുകൂല യൂണിയനുമായി ബന്ധമുള്ളവരെയാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയതെന്നാണ് ആക്ഷേപം
വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ പുനര്‍നിയമിച്ച് കെഎസ്ഇബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, അക്കൌണ്ട് ഓഫീസര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെയാണ് ഉയര്‍ന്ന ശമ്പളം നല്‍കി വീണ്ടും നിയമിച്ചത്. ആസ്തി സര്‍വെക്ക് നേതൃത്വം നല്‍കാനാണ് നിയമനമെന്നാണ് വിശദീകരണം. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
കെഎസ്ഇബി കമ്പനിയായി മാറിയതിന്റെ ഭാഗമായി ആസ്തികള്‍ പരിശോധിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ക്ക് കെഎസ്ഇബി അനുമതി നല്‍കിയത്. ആസ്തി പരിശോധനക്കായി വിദ്യാര്‍ഥികളുടെ ഗ്രൂപ്പുകള്‍ക്കും എന്‍ എസ് എസ് വോളന്‍റിയര്‍മാരെയും ഉപയോഗിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കനാണ് വിരമിച്ച മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ് ശശികുമാര്‍, അക്കൌണ്ട്സ് ഓഫീസര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജേക്കബ് എന്നിവര്‍ക്ക് 50000 40000 ശമ്പളം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. 6 മാസമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നതെങ്കിലും ആസ്തി പരിശോധന പൂര്‍ത്തിയാകുന്നതുവരെ നിയമനം നീട്ടാനും സാധ്യതയുണ്ട്. ഭരണപക്ഷാനുകൂല യൂണിയനുമായി ബന്ധമുള്ളവരെയാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയതെന്നാണ് ആക്ഷേപം. പ്രതിപക്ഷ സംഘടനാ നേതാക്കള്‍ എതിര്‍പ്പ് പരസ്യമാക്കുമെന്നാണ് സൂചന. കൂടാതെ ഡെപ്യൂട്ടേഷന്‍ നിയമനത്തിനും കെ എസ് ഇ ബി വാതില്‍ തുറക്കാന്‍ ഒരുങ്ങുന്നതായും വിവരമുണ്ട്. കെ എസ് ഇ ബി ജീവനക്കാര്‍ക്ക് മറ്റു വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്‍ അനുവദിക്കാറുണ്ടെങ്കിലും കെഎസ്ഇബിയില്‍ മറ്റുള്ള വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഡെപ്യൂട്ടേഷന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.
Adjust Story Font
16

