Quantcast

ഗെയില്‍ പദ്ധതിയെ അനുകൂലിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ്

MediaOne Logo

Ubaid

  • Published:

    31 May 2018 3:43 PM IST

ഗെയില്‍ പദ്ധതിയെ അനുകൂലിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ്
X

ഗെയില്‍ പദ്ധതിയെ അനുകൂലിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ്

പ്രശ്നങ്ങള്‍‍ പരിഹരിക്കണമെന്ന് കാന്തപുരം നേരത്തെ ആവശ്യപെട്ടതാണെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു

ഗെയില്‍ പദ്ധതിയെ അനുകൂലിച്ച് കാന്തപുരം എ.പി അബുബക്കര്‍ മുസ്‍ലിയാര്‍ പ്രസംഗിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ്. ഗെയില്‍ ഇരകളുടെ പ്രശ്നങ്ങള്‍‍ പരിഹരിക്കണമെന്ന് കാന്തപുരം നേരത്തെ ആവശ്യപെട്ടതാണെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു.

മർകസ്​ റൂബി ​ജൂബിലിയോടനുബന്ധിച്ച്​ ‘വികസനത്തിന്റെ ജനപക്ഷം’ സെമിനാറിൽ അധ്യക്ഷത വഹിച്ച്​ പ്രസംഗിച്ച കാന്തപുരത്തിന്റെ പ്രസ്താവനയാണ് ഗെയിലെ അനുകൂലിച്ചെന്ന പേരില്‍ വാര്‍ത്തയായത്. ഗെയിൽ പൈപ്പ്​ലൈൻ ജനവാസ മേഖലയിൽനിന്ന്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ വിവിധ പ്രദേശങ്ങളിൽ ശക്​തമായ പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ വികസനം കൊണ്ടുവരാൻ ജനങ്ങൾ ബു​ദ്ധിമു​ട്ടേണ്ടിവരുമെന്ന കാന്തപുരത്തി​​ന്റെ പരാമർശമാണ്​ വാര്‍ത്തയായത്​. ഗെയിൽ എന്ന്​ പേരെടുത്തു​ പറഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിനു​ ജനങ്ങൾക്ക്​ വികസനം കൊണ്ടുവരാൻ പതിനായിരങ്ങൾ കുറച്ച്​ ബുദ്ധിമു​ട്ടേണ്ടിവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​. ജനങ്ങൾ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചുനൽകുകയും വേണം. ഭൂമി നൽകില്ലെന്ന്​ പറഞ്ഞാൽ നാട്ടിൽ വികസനം ഉണ്ടാകില്ലെന്നും അ​ദ്ദേഹം പറഞ്ഞു. കാന്തപുരത്തി​​ന്റെ നിലപാടിനെ പിന്തുണച്ചാണ്​ പിന്നീട്​ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ എം.എൽ.എ സംസാരിച്ചത്​. ഗെയിൽ പദ്ധതി കേരളത്തിനു​ ഗുണകരമാണെന്നും ബുദ്ധിമുട്ടുകൾ പരിഹരിച്ചു പദ്ധതി നടപ്പാക്കണമെന്നും ജയരാജൻ പറഞ്ഞു.

TAGS :

Next Story