Quantcast

ഇന്ത്യയില്‍ ദലിതരോടുള്ള അയിത്തം തുടരുന്നു: പ്രഫ ഗോപാല്‍ഗുരു

MediaOne Logo

Alwyn

  • Published:

    1 Jun 2018 7:33 PM GMT

ഇന്ത്യയില്‍ ദലിതരോടുള്ള അയിത്തം തുടരുന്നു: പ്രഫ ഗോപാല്‍ഗുരു
X

ഇന്ത്യയില്‍ ദലിതരോടുള്ള അയിത്തം തുടരുന്നു: പ്രഫ ഗോപാല്‍ഗുരു

മാനസികവും ശാരീരികവുമായ തൊട്ടുകൂടായ്മ ദലിതരോട് ഇപ്പോഴും തുടരുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹുജൻ എന്ന വിശാലതയിൽ ദലിതരെ കൂടി ഉള്‍ക്കൊള്ളണമെന്ന് പ്രശസ്ത ചിന്തകന്‍ പ്രൊഫസർ ഗോപാല്‍ഗുരു പറഞ്ഞു. മാനസികവും ശാരീരികവുമായ തൊട്ടുകൂടായ്മ ദലിതരോട് ഇപ്പോഴും തുടരുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശ്ശൂരില്‍ ചിന്ത രവിന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഗോപാല്‍ ഗുരു. ദലിത് പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുന്നതിൽ ഇടത്പക്ഷവും പരാജയപെട്ടെന്ന് എഴുത്തുകാരൻ എന്‍എസ് മാധവന്‍ പറഞ്ഞു.

പ്രശസ്ത ചിന്തകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ചിന്തരവീന്ദ്രന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും തൃശ്ശൂരില്‍ ഒത്തുകൂടി. ചിന്ത രവീന്ദ്രന്റെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചിന്ത രവി ഫൌണ്ടേഷനാണ് അനുസ്മരണം സംഘടിപ്പിച്ചത്. ജനകീയ ദലിത് ഐക്യത്തിന് പിന്നിലെ യാഥാര്‍ഥ്യവും അതിവാചാലതയും എന്ന വിഷയത്തില്‍ പ്രൊഫസര്‍ ഗോപാല്‍ഗു‍രു പ്രഭാഷണം നടത്തി. ബഹുജന്‍ സങ്കല്‍പ്പത്തില്‍ പുറത്താണ് എല്ലാകാലത്തും ദലിതരെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ സര്‍ഗാത്മകമായി സമീപിച്ച ചിന്തകനായിരുന്നു രവീന്ദ്രനെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അഭിപ്രായപ്പെട്ടു. ഒരേ സമയം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അത്യപൂര്‍വ വ്യക്തിത്വമായിരുന്നു രവീന്ദ്രനെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ അനുസ്മരിച്ചു സക്കറിയ, കെസി നാരായണന്‍, കെജി ജയന്‍‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

TAGS :

Next Story