Quantcast

മത്സ്യവും മാംസവും, മദ്യവും മയക്കുമരുന്നും പോലെ; രവീന്ദ്രനാഥിന്റെ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നു

MediaOne Logo

Alwyn

  • Published:

    1 Jun 2018 10:04 AM GMT

മത്സ്യവും മാംസവും, മദ്യവും മയക്കുമരുന്നും പോലെ; രവീന്ദ്രനാഥിന്റെ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നു
X

മത്സ്യവും മാംസവും, മദ്യവും മയക്കുമരുന്നും പോലെ; രവീന്ദ്രനാഥിന്റെ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നു

വിദ്യാഭ്യാസമന്ത്രിയുടെ ശബ്ദം സംഘിയെപ്പോലെയാണെന്ന് കഥാകൃത്ത് എന്‍എസ് മാധനവന്‍ ട്വീറ്റ് ചെയ്തു.

മത്സ്യവും മാംസവും, മദ്യവും മയക്കുമരുന്നും പോലെയെന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രസ്താവനയില്‍ വിവാദം തുടരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ശബ്ദം സംഘിയെപ്പോലെയാണെന്ന് കഥാകൃത്ത് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് ഫൈസി മന്ത്രിക്ക് തുറന്ന കത്തും അയച്ചു.

വിദ്യാഭ്യാസമന്ത്രിയുടെ ഈ വാക്കുകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മത്സ്യം, മാംസം, മുട്ട എന്നിവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ച വിദ്യാഭ്യാസ മന്ത്രിയുടെ ശബ്ദം ഒരു സംഘിയെപ്പോലെയാണെന്നായിരുന്നു തിരുത്തിന്റെയും ഹിഗ്വിറ്റയുടെയും കഥാകാരന്‍ എന്‍എസ് മാധവന്റെ നിലപാട്. നിങ്ങള്‍ ശരിക്കും ഒരു മാര്‍ക്സിസ്റ്റാണോ എന്നും, തന്റെ പ്ലേറ്റിലേക്ക് എത്തിനോക്കാന്‍ വരേണ്ടെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

പരിസ്ഥിതി ശാസ്ത്രജ്ഞനും പ്ലാച്ചിമട ഉന്നതാധികാര സമിതിയംഗവുമായി ഡോ. എസ് ഫൈസി മന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് തുറന്ന കത്തും അയച്ചു. മാംസത്തിന്റെ ഗുണങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കുന്ന കത്തില്‍ ഫാസിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായി പ്രസംഗമെന്നും പറയന്നു. ഇതിനിടെ പൊരിച്ച മത്സ്യ, മാംസത്തെക്കുറിച്ചാണ് തന്റെ പരാമര്‍ശമെന്ന വിശദീകരണം മന്ത്രി നല്‍കിയിരുന്നു. പൊരിക്കുകയാണ് പ്രശ്നമെങ്കില്‍ മറ്റു ഭക്ഷണങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണോ എന്നും ഫൈസി ചോദിച്ചു. മന്ത്രിയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്.

TAGS :

Next Story